വെള്ളറട: മരങ്ങള്‍ കടപുഴകി വാഹന ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമനസേന മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഗ്രാമീണ മേഘലയില്‍ വ്യാപകനാശനഷ്ടം സംഭവിച്ചു. പനച്ചമൂടിന് സമീപം താന്നിമൂടില്‍ മരംകടപുഴകി. വെള്ളറട-കാരക്കോണം റോഡില്‍ ഏറെനേരം വാഹനഗതാഗതം തടസ്സപ്പെട്ടു. പാറശ്ശാല നിെന്നത്തിയ അഗ്നിശമനസേന ഏറേ പണിപ്പട്ടാണ് മരം മുറിച്ച് മാറ്റിയത്. കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. വീടുകളും തകര്‍ച്ചയുടെ വക്കിലാണ്. കഴിഞ്ഞദിവസം വൈകുന്നേരം ആരംഭിച്ച മഴ ശമനമില്ലാതെ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.