കൊല്ലം: കോഴിക്കോട് ജില്ലയിൽ പടർന്നുപിടിച്ച നിപ വൈറസ് കണ്ടെത്തുന്നതിനും ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും കേരളത്തിലെ ആരോഗ്യ മേഖല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ അസി.പ്രഫസർ ഡോ.ടി.എസ്. അനീഷ് പറഞ്ഞു. എൻ.എസ് സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ നടന്ന ഡോക്ടേഴ്സ് ദിനാഘോഷത്തിൽ നിപപ്രതിരോധം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തിെൻറ ഭാഗമായി നടന്ന ഡോക്ടർമാരുടെ കുടുംബസംഗമം ജില്ലകലക്ടർ ഡോ. എസ്. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എൻ.എസ് ആശുപത്രി പ്രസിഡൻറ് പി. രാജേന്ദ്രൻ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. ഡി.ശ്രീകുമാർ, ഡോ. അബ്ദു ലത്തീഫ്, ഭരണസമിതി അംഗങ്ങളായ കരിങ്ങന്നൂർ മുരളി, സൂസൻകോടി, അഡ്വ.പി.കെ.ഷിബു, പ്രസന്നാ രാമചന്ദ്രൻ, സബിതാബീഗം എന്നിവർ സംസാരിച്ചു. ആശുപത്രി വൈസ് പ്രസിഡൻറ് എ. മാധവൻപിള്ള സ്വാഗതവും സെക്രട്ടറി ഇൻചാർജ് പി. ഷിബു നന്ദിയും പറഞ്ഞു. കരിങ്കല്ലുമായെത്തിയ ടോറസ് വീട്ടിലേക്ക് മറിഞ്ഞു (ചിത്രം) കുണ്ടറ: മതിൽകെട്ടുന്നതിന് കരിങ്കല്ലുമായെത്തിയ ടോറസ് ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. കാഞ്ഞിരകോട് പരയംകോട് ശ്രീലകത്തിൽ റിട്ട. പ്രിൻസിപ്പൽ മധുസൂദനെൻറ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. വീടിനോട് ചേർന്ന് നിന്ന നെല്ലിമരത്തിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി. മധുസൂദനെൻറ വീടിന് എതിർവശത്ത് മതിൽ കെട്ടാനായി പത്തടിയോളം ഉയരത്തിൽ മണ്ണ് നീക്കി റോഡിലേക്കിട്ടിരുന്നു. കൂട്ടിയിട്ടിരുന്ന മണ്ണ് ഒഴിവാക്കി മുന്നോട്ടെത്തിയപ്പോഴാണ് വണ്ടി മറിഞ്ഞത്. പഞ്ചായത്ത് കെട്ടിയിരുന്ന സൈഡ് വാളും തകർന്നു. കോൺക്രീറ്റ് വീടിനും കേടുപാട് സംഭവിച്ചു. മണ്ണുമാറ്റിയ സ്ഥലത്ത് അപകടസ്ഥിതിയിലായ തെങ്ങും പ്ലാവും എപ്പോഴും മറിഞ്ഞു വീഴാവുന്ന സ്ഥിതിയിലുമാണ്. ഫയർഫോഴ്സ്-പൊലീസ് അധികൃതർ സ്ഥലത്തെത്തി. മേഖല സാഹിത്യോത്സവം (ചിത്രം) കുണ്ടറ: സുന്നി സ്റ്റുഡൻറ് ഫെഡറേഷൻ കൊല്ലം മേഖല സമ്മേളനം നടന്നു. മുജീബ് റഹ്മാൻ അഹ്സനി ഉദ്ഘാടനം ചെയ്തു. പെരിനാട് പഞ്ചായത്തംഗം മുഹമ്മദ് ജാഫി,യൂത്ത് കോൺഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡൻറ് ഷാജഹാൻ, മുസ്ലിം ലീഗ് കുണ്ടറ മണ്ഡലം ട്രഷറർ മുഹമ്മദ് സിദ്ദീഖ്, മുനീർ മിസ്ബാഹി, ഷമീർ മഹ്ളരി, അൻസർ ഇളമ്പള്ളൂർ, നിസാർ മുസ്ലിയാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.