കൊട്ടിയം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് കല്ലിടൽ ജോലികൾ നടക്കാതെ പോയ ഉമയനല്ലൂർ വാഴപ്പള്ളി ഭാഗത്ത് കലക്ടർ സന്ദർശനം നടത്തി. അലൈൻമെൻറ് സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും രണ്ടുപേർ കോടതിയെ സമീപിക്കുകയും ചെയ്തതിനാലാണ് ഇവിടെ കല്ലിടൽ ജോലികൾ ആരംഭിക്കാതിരുന്നത്. ഒന്നേകാൽ നൂറ്റാണ്ടിലധികം പഴക്കമുള്ള വാഴപ്പള്ളി എൽ.പി സ്കൂൾ പുതിയ അലൈൻമെൻറ് പ്രകാരം പൂർണമായും ഇല്ലാതാകുന്ന സ്ഥിതിയിലാണ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ജില്ല ഭരണകൂടത്തിനും ഹൈേവ അതോറിറ്റിക്കും പ്രദേശവാസികളും പൊതുപ്രവർത്തകരും പൂർവ വിദ്യാർഥികളും നിരവധി പരാതികൾ നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ സ്കൂൾ പൂർണമായും ഏറ്റെടുക്കാതിരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായാണ് കല്ലിടൽ നിർത്തിവെച്ചതെന്നും പറയുന്നുണ്ട്. മേവറം മുതൽ ഉമയനല്ലൂർ വരെ ഒരു ഭാഗത്തു നിന്നു മാത്രം സ്ഥലം ഏറ്റെടുക്കുന്ന രീതിയിലായിരുന്നു പുതിയ അലൈൻമെൻറ്. പ്രദേശത്തെ റോഡിെൻറ കിടപ്പ് നേരിൽ കണ്ട് മനസ്സിലാക്കുന്നതിനായാണ് സ്ഥലമേറ്റെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള ഉദ്യോഗസ്ഥസംഘേത്താടൊപ്പം ജില്ലകലക്ടർ എത്തിയത്. പള്ളിമുക്കിലെ എൻ.എച്ച് സ്ഥലമെടുപ്പ് വിഭാഗം തഹസിൽദാരുടെ പരിധിയിൽ വരുന്ന ഇത്തിക്കര വരെയുള്ള ഭാഗത്തെ കല്ലിടൽ ജോലികൾ അടുത്ത മൂന്നുദിവസത്തിനകം പൂർത്തിയാകും. അതിേനാടൊപ്പം മേവറം മുതൽ പട്ടരുമുക്ക് വരെ കല്ലിടാനുള്ള നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഇപ്പോൾ നടന്നുവരുന്നത്. ചൊവ്വാഴ്ച കനത്ത മഴയെ തുടർന്ന് കല്ലിടൽ ജോലികൾ നടന്നില്ല. വികലാംഗ െഎക്യ അസോസിയേഷൻ സംസ്ഥാന കൺവെൻഷൻ കൊല്ലം: ഭാരതീയ വികലാംഗ െഎക്യ അസോസിയേഷൻ സംസ്ഥാന സ്പെഷൽ കൺവെൻഷനും ഒാണക്കിറ്റ്് വിതരണവും ആഗസ്റ്റ് അഞ്ചിന് രാവിലെ 10ന് കൊല്ലം അമ്പാടി ഒാഡിറ്റോറിയത്തിൽ നടക്കും. എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലപഞ്ചായത്ത് വൈസ്പ്രസിഡൻറ് എസ്. വേണുേഗാപാൽ ഒാണേക്കാടി വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.