ടെക്നോപാർക്കിൽ ഭക്ഷ്യവിഷബാധ: നിരവധി വിദ്യാർഥികളും ജീവനക്കാരും ചികിത്സ തേടി

കഴക്കൂട്ടം: ടെക്നോപാർക്കിലെ പ്രധാന കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മ​െൻറ് ഇൻ കേരളയിൽ ഭക്ഷ്യവിഷബാധ. 200 വിദ്യാർഥികളിൽ പകുതിയിലേറെപ്പേർക്കും ജീവനക്കാർക്കും ഭക്ഷ്യവിഷബാധ ബാധിച്ചിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞിട്ടും സംഭവം പുറത്തറിയിക്കാതെയിരിക്കുകയായിരുന്നു അധികൃതർ. കടുത്ത വയറിളക്കവും ഛർദിയുമാണ് അനുഭവപ്പെട്ടത്. ടെക്നോപാർക്കിന് പുറത്ത് കല്ലിംഗൽ ഭാഗത്ത് പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തി​െൻറ ഹോസ്റ്റലിലെ ഭക്ഷണത്തിൽ നിന്നാകാം ഭക്ഷ്യവിഷ ബാധയെന്ന സംശയത്തിൽ സ്ഥലത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. തുടർന്ന്, ഭക്ഷണം തയാറാക്കാൻ പുതിയ പാചകക്കാരനെയും പുതിയ സംവിധാനങ്ങളും ഒരുക്കിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിലും കൂടുതൽ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏൽക്കുകയായിരുന്നു. വിദ്യാർഥികൾ അവധിയെടുത്ത് നാട്ടിലേക്ക് മടങ്ങി. സ്ഥാപനത്തിലെ കുടിവെള്ളത്തി​െൻറ ഗുണനിലവാരമാണോ ഇതിന് കാരണമെന്നാണ് ഇപ്പോൾ സംശയിക്കുന്നത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെള്ളം പരിശോധനക്ക് അയക്കുമെന്ന് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.