ഒാട്ടിസം സെൻറർ വാർഷികം​ ഉദ്​ഘാടനം

തിരുവനന്തപുരം: സമഗ്ര ശിക്ഷ അഭിയാൻ സൗത്ത് സ​െൻറർ യു.ആർ.സിയുെട കീഴിലെ ഒാട്ടിസം സ​െൻറി​െൻറ പത്താംവാർഷികം സത്രം സ്കൂൾ കോമ്പൗണ്ടിൽ ബുധനാഴ്ച രാവിലെ പത്തിന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയും. വാർഷിക സ്മരണികക്ക് ആദ്യ സംഭാവന മേയർ വി.കെ. പ്രശാന്ത് ഏറ്റുവാങ്ങും. വാർഷിക പരിപാടികളുടെ രൂപരേഖ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു പ്രകാശനം ചെയ്യുമെന്ന് ഭാവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒാട്ടിസം സ​െൻററിനെ ജനകീയപിന്തുണയോെട മികവി​െൻറ കേന്ദ്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഒാട്ടിസത്തെ കുറിച്ച് ജനങ്ങളിൽ ശരിയായ അവബോധം സൃഷ്ടിക്കുക, കുട്ടികൾക്ക് ശാസ്ത്രീയ പരിശീലനം ലഭ്യമാക്കുക, ഒാട്ടിസം സ​െൻറർ നവീകരിക്കുക തുടങ്ങി ഒരു വർഷത്തെ പരിപാടികളാണ് ലക്ഷ്യമിടുന്നത്. സ്റ്റിമുലേഷൻ പാർക്ക്, സെൻസറി റൂം, പരിശീലന ഹാൾ ക്രമീകരിക്കൽ, പ്രവേശനകവാടം, കായികപരിശീലനം, കലാപഠനം, സപീച്-ഫിസിേയാ തെറപ്പികളുടെ നവീകരണം, സൈക്കോ തെറപ്പി യൂനിറ്റ് എന്നിവ സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുവെന്നും േബ്ലാക്ക് പ്രോഗ്രം ഒാഫിസർ എ. നജീബ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.