ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിലെ സെപ്​റ്റിക്​ ടാങ്ക്​ നിറഞ്ഞ്​ മാലിന്യം പുറത്തേക്ക്​ ഒഴുകുന്നു

കൊല്ലം: തിരുമുല്ലവാരത്തെ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിട്ട് മാസങ്ങളായിട്ടും പരിഹാരം കാണാൻ ആരുമില്ല. മഴകൂടി എത്തിയതോടെ മാലിന്യം ക്വാർേട്ടഴ്സി​െൻറ വിവിധ ഭാഗങ്ങളിൽ കൂടി പരെന്നാഴുകുകയാണ്. ദുർഗന്ധം മൂലം ക്വാർട്ടേഴ്സിലെ കുടുംബങ്ങൾ ദുരിതത്തിലായിട്ടും അധികൃതർക്ക് കുലുക്കമൊന്നുമില്ല. വർഷങ്ങളായി ഇവിടെ കെട്ടിടങ്ങൾ നന്നാക്കിയിട്ട്. നിലവിൽ കാടുകയറിയ അവസ്ഥയിലാണ്. ഇതിനുപുറമെയാണ് സെപ്റ്റിക് ടാങ്കിലെ മാലിന്യം നിറഞ്ഞൊഴുകുന്നത്. കുട്ടികളടക്കമുള്ളവർ താമസിക്കുന്ന ഇവിടെ ദുർഗന്ധം വമിച്ചിട്ടും അത് വൃത്തിയാക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. എട്ട് കെട്ടിടങ്ങളിലായി 48 കുടുംബങ്ങൾക്ക് താമസിക്കാനുള്ള സൗകര്യമുണ്ടിവിടെ. ഇപ്പോൾ 25 കുടുംബങ്ങൾ മാത്രമാണുള്ളത്. ബി.എസ്.എൻ.എൽ ജീവനക്കാർക്ക് പുറമെ വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാരും കുടുംബാംഗങ്ങളും ക്വാർട്ടേഴ്സിലെ താമസക്കാരാണ്. ദുർഗന്ധം പരന്ന് സമീപവാസികളും ഏറെ ബുദ്ധിമുട്ടിലാണ്. മഴക്കാലമായതോടെ കൊതുകുകളുടെ ശല്യമേറിയതിനാൽ മാരകരോഗങ്ങകൾക്കും ഇത് കാരണമാകും എന്ന ആശങ്കയിലാണ്. മാലിന്യം ഒഴുകി പരിസരത്തെ കൃഷിയിലേക്ക് വ്യാപിക്കുന്നതും ഇവർക്ക് ദുരിതമാകുന്നു. അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് താമസക്കാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.