അമ്പലത്തറ: തുള്ളിെക്കാരുകുടം കണക്കെ പെയ്ത മഴയിൽ നഗര ജീവിതം താറുമാറായി. നൂറിലധികം വീടുകളില്‍ വെള്ളം കയറി. റോഡും തോടുകളും നിറഞ്ഞൊഴുകി. മണിക്കൂറുകളോളം കിഴക്കേക്കോട്ട മുതല്‍ അമ്പലത്തറ വരെയുള്ള ജനജീവിതം സ്തംഭിച്ചു. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴ ചൊവ്വാഴ്ച രാവിലെ കനക്കുകയായിരുന്നു. താഴ്ന്ന സ്ഥലങ്ങള്‍ പൂർണമായും വെള്ളത്തിലായി. ഇടിയും മിന്നലിനുമൊപ്പം മഴ തകര്‍ത്തതോടെ പലയിടങ്ങളും വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡില്‍ കിടന്ന മാലിന്യം ഉൾപ്പെടെ വെള്ളത്തിനൊപ്പം വീടുകളിലേക്ക് കയറി. കിഴക്കേകോട്ട, മണക്കാട്, കല്ലാട്ടുമുക്ക്, ആര്യന്‍കുഴി, കരിമഠം കോളനി, പരവന്‍കുന്ന്, മുട്ടത്തറ, ചാക്ക, അമ്പലത്തറ ഭാഗങ്ങളിലാണ് പ്രധാനമായും വീടുകളിൽ വെള്ളം കയറിയത്. കമലേശ്വരം വാര്‍ഡില്‍ കരിയല്‍ തോടിെൻറ ശോച്യാവസ്ഥയാണ് ആര്യന്‍കുഴി ഭാഗത്ത് വെള്ളം കയറാന്‍ ഇടയാക്കിയത്. ആമയിഴഞ്ചാന്‍തോട് കരകവിഞ്ഞാണ് മറ്റൊരു ഭാഗത്ത് ദുരിതമുണ്ടാക്കിയത്. പുത്തന്‍പാലത്ത് വെള്ളം കയറി വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ വന്ന വീട്ടമ്മയെ ഫയര്‍ഫോഴ്സാണ് രക്ഷപ്പെടുത്തിയത്. നഗരസഭക്ക് മുന്‍വശം, തൈക്കാട് െഗസ്റ്റ് ഹൗസ്, അമ്പലമുക്ക്, കാരാളി എന്നിവിടങ്ങളിലാണ് മരം വീണത്. ഇതില്‍ തൈക്കാട്ട് മരം വീണ് കാര്‍ പൂർണമായും തകര്‍ന്നു. മരങ്ങള്‍ വീണതും റോഡിലെ വെള്ളക്കെട്ടും രൂക്ഷമായ ഗതാഗതക്കുരുക്കിനും ഇടയാക്കി. ദേശീയപാതയില്‍ മുട്ടത്തറ ഭാഗത്ത് ഓടകള്‍ ഇല്ലാത്തത് വലിയ വെള്ളക്കെട്ടിനിടയാക്കി. കരമന-കിള്ളിയാറുകള്‍ നിറഞ്ഞൊഴുകിയത് ആശങ്കയുണ്ടാക്കിയെങ്കിലും ഉച്ചക്കുശേഷം മഴ കുറഞ്ഞത് നേരിയ ആശ്വാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.