തിരുവനന്തപുരം: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി മാനേജ്മെൻറിെൻറ കീഴിലെ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന പാദപൂജയും ഗുരുപൂർണിമയും നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസവകുപ്പിെൻറ നിലപാട് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ പ്രസ്താവിച്ചു. സ്കൂൾ അധികൃതർക്കെതിരെയും തൃശൂർ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെയും നടപടി സ്വീകരിക്കണം. കേരള സർക്കാറിെൻറ രാഷ്ട്രീയവത്കരണവും കേന്ദ്ര സർക്കാറിെൻറ വർഗീയവത്കരണവും വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.