തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കുന്നത് കാലവർഷത്തെ നേരിടാൻ. ജൂലൈ ഒന്നിന് 2351 അടിയായിരുന്ന ജലനിരപ്പ് എട്ട് മുതലാണ് ഉയർന്നു തുടങ്ങിയത്. കുടുതൽ വെള്ളം തുറന്നു വിടുന്നതിലൂടെയുണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് കുറഞ്ഞ അളവിൽ വെള്ളം തുറന്നുവിടാനുള്ള തീരുമാനം. ഇതിനർഥം വെള്ളം അപ്പാടെ തുറന്നുവിടുമെന്നല്ലെന്ന് ഡാംസുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു. കേരളത്തിൻറ അഭ്യർഥന പ്രകാരം മുല്ലപ്പെരിയാറിൽനിന്ന് കുടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. അത്യപൂർവമായാണ് മൺസൂണിൽ ഇടുക്കി നിറയുന്നത് എന്നതാണ് ജലനിരപ്പ് നിയന്ത്രിക്കാനുള്ള തീരുമാനത്തിനുപിന്നിൽ. 2403 അടിയാണ് പൂർണ ജലനിരപ്പ്, പരമാവധി 2408.5 അടിയും. 2403 അടിക്ക് മുകളിൽ 5.748 ടി.എം.സി അടി(ആയിരം ദശലക്ഷം ഘനയടി) വെള്ളം സംഭരിക്കാൻ കഴിയുമെങ്കിൽ അത്തരമൊരു സാഹസത്തിന് ആരും മുതിരില്ല; പ്രത്യേകിച്ച് ഇടുക്കി നിറഞ്ഞത് വടക്കുകിഴക്കൻ മൺസൂണിൽ മുല്ലപ്പെരിയാറിൽനിന്നുള്ള അധികജലം ഒഴുകിയെത്തിയാണ് എന്നിരിക്കെ. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചത്. പരമാവധി ജലനിരപ്പിലെത്തിച്ച് കുടുതൽ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാൻ സെക്കൻഡിൽ 2000 ഘനയടി വെള്ളം തുറന്നുവിടാനായിരുന്നു തീരുമാനം. കഴിഞ്ഞ ദിവസം വരെ സെക്കൻഡിൽ 9000 ഘനയടിയെന്ന തോതിലാണ് ഇടുക്കിയിലേക്ക് വെള്ളം വന്നുകൊണ്ടിരുന്നത്. അതിൽ 4000ഘനയടി വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിച്ചിരുന്നു. ഇേപ്പാഴാകെട്ട നിരൊഴുക്ക് കുറഞ്ഞു. മുകളിേലക്ക് എത്തുേമ്പാൾ വൃഷ്ടി പ്രദേശത്തിൻറ വിസ്തൃതി കൂടുമെന്നതിനാൽ ജലനിരപ്പ് ഉയരാൻ കൂടുതൽ വെള്ളം ഒഴുകിയെത്തണം. അതിനിടെ, മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞ് വരുകയാണ്. 135.65 അടിയാണ് ചൊവ്വാഴ്ചത്തെ ജലനിരപ്പ്. സെക്കൻഡിൽ 1681 ഘനയടിയെന്ന തോതിൽ വെള്ളം ഒഴുകിയെത്തിയപ്പോൾ 2100 ഘനയടിയെന്ന കണക്കിലാണ് വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാർ കവിഞ്ഞൊഴുകി െവള്ളം ഇടുക്കിയിലെത്താനുള്ള സാധ്യത ഇല്ലാതാക്കുകയാണ് തമിഴ്നാട്. മുമ്പ് ഇടുക്കി തുറന്നുവിട്ടത് 1981ലും 1992ലും വടക്കുകിഴക്കൻ മൺസൂണിൽ മുല്ലപ്പെരിയാറിൽ നിന്നുള്ള നീരൊഴുക്ക് ശക്തമായപ്പോഴായിരുന്നു. ആദ്യം 2402.17 അടിയിലും രണ്ടാമത് 2401.44 അടിയിലുമാണ് തുറന്നത്. എന്നാൽ, 2013 സെപ്റ്റംബറിൽ 2401.68 അടിവരെ ജലനിരപ്പ് എത്തിയെങ്കിലും ഷട്ടറുകൾ ഉയർത്താതെ അധിക വൈദ്യുതി ഉൽപാദനത്തിലൂടെ നിയന്ത്രിച്ചു. മഴ ശക്തിപ്പെട്ടാൽ നേരിടാനുള്ള ഒരുക്കം മാത്രമാണ് ഇപ്പോൾ നടക്കുന്നത്. എം.ജെ. ബാബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.