തിരുവനന്തപുരം: വോളിബാൾ അസോസിയേഷെൻറ അഫിലിയേഷൻ റദ്ദാക്കിയ സാഹചര്യം പുനഃപരിശോധിക്കേണ്ടതില്ലെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ. ചൊവ്വാഴ്ച ചേർന്ന അഡ്മിനിട്രേറ്റിവ് ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കായികനിയമങ്ങൾക്ക് വിരുദ്ധമായാണ് അസോസിയേഷൻ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 12 ജില്ലകളിൽ ജില്ല സെക്രട്ടറിമാരായിരിക്കുന്നവരൊന്നും പഴയ വോളിബാൾ കളിക്കാരല്ല. പല ആളുകളും 12 വർഷത്തിൽ കൂടുതൽ ഭാരവാഹികളായി തുടരുന്നു. അഫിലിയേഷൻ റദ്ദാക്കാനിടയായ സാഹചര്യങ്ങളൊക്കെ ഇപ്പോഴും തുടരുകയാണെന്നും യോഗം വിലയിരുത്തി. ഇതെല്ലാം പരിഹരിച്ച് ജില്ലതലത്തിലും സംസ്ഥാന തലത്തിലും തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികൾ ചുമതലയേറ്റതിന് ശേഷം റിപ്പോർട്ട് നൽകിയാൽ മാത്രം ഇതിനെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന നിലപാടിലാണ് സ്പോർട്സ് കൗൺസിൽ. അഫിലിയേഷൻ റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വോളിബാൾ അസോസിയേഷൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ചർച്ച. എന്നാൽ, അഫിലിയേഷൻ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ബോർഡ് അംഗങ്ങളിൽ ചിലർ രംഗെത്തത്തിയത് തർക്കത്തിനിടയാക്കി. പ്രസിഡൻറ് ടി.പി. ദാസൻ, വൈസ് പ്രസിഡൻറ് മേഴ്സികുട്ടൻ, ബോർഡ് അംഗങ്ങളായ ഒ.കെ.വിനീഷ്, എം.ആർ. രഞ്ജിത്ത്, കെ.സി. ലേഖ, പി. ശശിധരൻ നായർ, ഡി. വിജയകുമാർ, സെക്രട്ടറി സഞ്ജയൻ കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.