തിരുവനന്തപുരം: വെഞ്ഞാറമൂടിനും കല്ലറയ്ക്കുമിടയിൽ ചൊവ്വാഴ്ച വൈകീട്ട് ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. എന്നാൽ, ഭൂചലനമാപിനിയിൽ റീഡിങ് കിട്ടാത്തതിനാൽ ദുരന്തനിവാരണ വിഭാഗം സ്ഥിരീകരിച്ചിട്ടില്ല. ദുരന്തനിവാരണവിഭാഗവുംഫയർഫോഴ്സും പരിസ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 7.50 ഓടെയാണ് വെഞ്ഞാറമൂട്, കല്ലറ, ഭൂതമടക്കി, കരിച്ച, പുല്ലമ്പാറ,ശാസ്താംനട, പരപ്പിൽ, ചെറുവാളം, മുതുവിള, തെങ്ങുംകോട്, വാഴത്തോപ്പ് പച്ച, തണ്ണിയം, മിതൃമ്മല ഭാഗങ്ങളിൽ ഭൂമിക്ക് വിറയൽ അനുഭവപ്പെട്ടതായി നാട്ടുകാർ പരാതിപ്പെട്ടത്. പലരും വീടുകൾ വിട്ട് പുറത്തേക്കോടി. ജനങ്ങൾ പരിഭ്രാന്തരായി പൊലീസ് സ്റ്റേഷനുകളിലും ഫയർ ഫോഴ്സിലും വിളിച്ചു. അഞ്ച് മിനിറ്റ് ഇടവേളയിൽ രണ്ട് തവണകളിലായി ഭൂമി വിറച്ചതായി തോന്നിയെന്നാണ് റിപ്പോർട്ട്. തുടർന്ന് ജില്ല ദുരന്തനിവാരണ സേന, റവന്യൂ, വില്ലേജ് അധികൃതർ എന്നിവരെ വിവരം അറിയിച്ചതായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.