തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലയായ പടക്ക നിർമാണവും വെടിക്കെട്ട് വ്യവസായവും സർക്കാറിെൻറ ഇടക്കാല ഉത്തരവ് നിമിത്തം പ്രതിസന്ധിയിലായെന്ന് കേരള ഫയർ വർക്സ് ലൈസസീസ് ആൻഡ് ഡീലേഴ്സ് ലേബർ യൂനിയൻ യോഗം അഭിപ്രായപ്പെട്ടു. തൊഴിൽ നിലച്ചതിനാൽ പതിനായിരം കുടുംബങ്ങൾ പട്ടിണിയിലാണ്. കെ. മുരളീധരൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. നൗഷാദ് കായ്പാടി അധ്യക്ഷത വഹിച്ചു. നന്ദിയോട് രാമചന്ദ്രൻ, പൂഴിക്കുന്ന് ജിബു, ഉണ്ണി നന്ദിയോട്, കള്ളിക്കാട് രാജപ്പൻ, നന്ദിയോട് നന്ദകുമാർ, ശാസ്തവട്ടം മധു, പുത്തൂർ പത്മനാഭൻപിള്ള, കഴക്കൂട്ടം ഉദയ, കോട്ടയം ഷാജി, പൂഴിക്കുന്ന് ശിവകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന ഭാരവാഹികൾ: കെ. മുരളീധരൻ എം.എൽ.എ (പ്രസി.), ആറ്റിപ്ര അനിൽ (വർ. പ്രസി.), നൗഷാദ് കായ്പാടി (ജന.സെക്ര.), ജോൺ ജി. കൊട്ടറ, കള്ളിക്കാട് രാജപ്പൻ, പൂഴിക്കുന്ന് ജിബു, പുത്തൂർ പത് മനാഭൻപിള്ള (വൈസ് പ്രസി.), ആറ്റിങ്ങൽ സലീം, നന്ദിയോട് ഉണ്ണി, കോട്ടയം ഷാജി (സെക്ര.), നന്ദിയോട് രാമചന്ദ്രൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.