തിരുവനന്തപുരം: സർവിസിൽനിന്ന് വിരമിക്കുന്ന എഫ്.എസ്.എൽ ഡയറക്ടർക്കും എസ്.പിമാർക്കും യാത്രയയപ്പ് നൽകി. ഫോറൻസിക് സെൽ ഡയറക്ടർ ഡോ. ആർ. ശ്രീകുമാർ, എസ്.പിമാരായ സി.പി. ഗോപകുമാർ, എൻ. വിജയകുമാർ, കെ.എം. ആേൻറാ, തിരുവനന്തപുരം സിറ്റി സായുധസേന കമാൻഡൻറ് ബിജുകുമാർ എന്നിവർക്കാണ് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഫയർഫോഴ്സ് മേധാവി എ. ഹേമചന്ദ്രൻ, എ.ഡി.ജി.പിമാരായ സുധേഷ് കുമാർ, നിതിൻ അഗർവാൾ, എസ്. ആനന്ദകൃഷ്ണൻ, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, പി. വിജയൻ, ഡി.ഐ.ജിമാരായ ജി. സ്പർജൻ കുമാർ, പി. പ്രകാശ്, കെ. സേതുരാമൻ മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 30 വർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ഡോ. ആർ. ശ്രീകുമാർ 1988ൽ ഫോറൻസിക് സയൻസ് ലാബിൽ സയൻറിഫിക് അസിസ്റ്റൻറായി സർവിസിൽ പ്രവേശിച്ചു. ഡി.എൻ.എ ടൈപ്പിങ്ങിൽ പ്രാവീണ്യമുള്ള ഇദ്ദേഹം കേരളത്തിലെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും ഡി.എൻ.എ അനാലിസിസ് പ്രവർത്തനത്തിൽ പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.