ജില്ലയിൽ സഹകരണ ജനാധിപത്യം സി.പി.എം അട്ടിമറിക്കുന്നു –ബിന്ദു കൃഷ്ണ

കൊല്ലം: ജില്ലയിൽ സഹകരണ രംഗത്ത് സി.പി.എമ്മി​െൻറ ഒത്താശയോടെ ജനാധിപത്യ സംവിധാനത്തെ തകർക്കുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ. പട്ടത്താനം സർവിസ് സഹകരണ ബാങ്ക് ഉൾെപ്പടെ ജില്ലയിൽ കോൺഗ്രസി​െൻറ നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണ സമിതികൾ അകാരണമായി പിരിച്ചുവിട്ടിരുന്നു. എന്നാൽ, വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്ന ഇടതുപക്ഷ ഭരണസമിതികളെ സംരക്ഷിക്കുന്ന ഇരട്ടത്താപ്പ് നയമാണ് ജില്ലയിൽ സഹകരണ വകുപ്പ്തല ഉദ്യോഗസ്ഥന്മാർ തുടരുന്നത്. ഇതിലൂടെ സി.പി.എം നേതൃത്വത്തെ തൃപ്തിപ്പെടുത്താനാണ് ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നതെങ്കിൽ ഇതിന് മറുപടി പറയേണ്ടിവരും. സഹകരണ രംഗത്തെ ജനാധിപത്യം തകർക്കുന്ന സി.പി.എം ശ്രമങ്ങളെ കോൺഗ്രസ് ചെറുക്കുമെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.