മലപ്പത്തൂർ ഭൂമി കുംഭകോണം; നേതാക്കളുടെ പങ്ക് അന്വേഷിക്കണം

വെളിയം: മാലയിൽ മലപ്പത്തൂരിലെ 144 ഏക്കർ സർക്കാർ ഭൂമി സ്വകാര്യ വ്യക്തികൾക്ക് പതിച്ചുനൽകിയതിൽ സി.പി.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആർ.എസ്.പി വെളിയം ലോക്കൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറിയും റവന്യൂമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് അംഗവും ഇടനിലക്കാരായി ലക്ഷങ്ങൾ കൈപ്പറ്റി 2013ലെ എൽ.ഡി.എഫ് സർക്കാറി​െൻറ ഭരണകാലത്താണ് ഭൂമി കുംഭകോണം നടത്തിയത്. 2017ൽ സർക്കാർ ഉദ്യോഗസ്ഥരായ ഏഴുപേരെ മാത്രം പ്രതിയാക്കി കൊല്ലം വിജിലൻസ് എടുത്ത കേസ് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. കോടികൾ വിലമതിക്കുന്ന ഭൂമിയും ഇതിലുള്ള വൃക്ഷങ്ങളുമാണ് തട്ടിയെടുത്തിരിക്കുന്നത്. കള്ളപ്രമാണം ഉണ്ടാക്കി രാഷ്ട്രീയ നേതാക്കളുടെ സഹായത്താൽ എൽ.ഡി.എഫ് സർക്കാർ സ്വകാര്യവ്യക്തികൾക്ക് പോക്കുവരവ് ചെയ്തുകൊടുക്കുകയായിരുന്നു. കേരളം കണ്ട ഭൂമി കുംഭകോണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് മാലയിൽ മലപ്പത്തൂർ കുംഭകോണം. ഇതിനെ സംബന്ധിച്ച് സി.പി.ഐ ദേശീയ- സംസ്ഥാന നേതൃത്വം നയം വ്യക്തമാക്കണമെന്നും വിജിലൻസ് കേസ് അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് ഭൂമി തിരികെ പിടിക്കുന്നതിന് സി.ബി.ഐ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. വെളിയം ആർ.എസ്.പി ഓഫിസിൽ ചേർന്ന യോഗത്തിൽ ഭാസി പരുത്തിയറ അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റംഗം വെളിയം ഉദയകുമാർ, എൽ.സി സെക്രട്ടറി എം.എസ്. ബിജു, വി.എസ്. അനീഷ്, ഷാജി ഇലഞ്ഞിവിള, രാകേഷ് ചൂരക്കോട്, ബിജുമുട്ടറ, ജെ.കെ. രാകേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.