സ്രഷ്​ടാവിലുള്ള വിശ്വാസത്തിലൂടെയേ സമാധാനം കൈവരിക്കാനാവൂ ^കടയ്ക്കൽ മൗലവി

സ്രഷ്ടാവിലുള്ള വിശ്വാസത്തിലൂടെയേ സമാധാനം കൈവരിക്കാനാവൂ -കടയ്ക്കൽ മൗലവി കൊല്ലം: അശാന്തിയും അസമാധാനവും നിറഞ്ഞ നവലോകത്തിൽ പ്രപഞ്ച സ്രഷ്ടാവിലുള്ള വിശ്വാസത്തിലും സ്മരണയിലും മാത്രമേ സ്വൈരതയും സമാധാനവും ശാന്തിയും കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി. പോരേടത്ത് മന്നാനിയ്യ അക്കാദമിയിൽ നടന്ന വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാർമികമായും സാംസ്കാരികമായും ഉന്നതിയിലെത്താൻ ആത്മീയ വിദ്യാഭ്യാസത്തിലൂടെയേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. എസ്.എം. റാഫി മന്നാനി അധ്യക്ഷത വഹിച്ചു. ശൈഖുൽ ഹദീസ് ബീരാൻ കുട്ടി ഹസ്രത്ത്, പാവല്ല സൈദ് മുഹമ്മദ് മൗലവി, ഷഹീറുദ്ദീൻ മന്നാനി, പാങ്ങോട് ഖമറുദ്ദീൻ മൗലവി, നവാസുദ്ദീൻ മന്നാനി കുടവൂർ, നാസിമുദ്ദീൻ ഹസനി, പള്ളിക്കൽ ഷറഫുദ്ദീൻ മൗലവി, പനവൂർ നവാസ് മന്നാനി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.