130 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്​റ്റിൽ

തിരുവനന്തപുരം: ജില്ലയിലേക്ക് ആന്ധ്രയിൽനിന്ന് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തെ തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് പിടികൂടി. തിരുവനന്തപുരം കല്ലിയൂർ പെരിങ്ങമ്മല നെടിയവിള പുത്തൻവീട്ടിൽ അഭിഷേക്(30), കല്ലിയൂർ കാക്കാമൂല ഷാരോൺ നിവാസിൽ ശ്യാംരാജ് (29), ബാലരാമപുരം ആമച്ചൽനട കടയറ വീട്ടിൽ നിതിൻ (27) എന്നിവരാണ് 130 കിലോയോളം കഞ്ചാവുമായി മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഷാഡോ പൊലീസി​െൻറ പിടിയിലായത്. ആദ്യമായാണ് ഇത്രയും വലിയ കഞ്ചാവ് വേട്ട നഗരത്തിൽ നടക്കുന്നത്. ജില്ലയിലെ കോളജുകളും മറ്റും കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലോബിയെ മാസങ്ങളായി നിരീക്ഷിച്ചുവരുകയായിരുെന്നന്ന് സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. രണ്ടുകിലോ വീതമുള്ള പാക്കറ്റുകളിലാക്കി മൂന്ന് വാഹനങ്ങളിലാണ് കഞ്ചാവ് എത്തിച്ചത്. തുടരന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമീഷണർ അറിയിച്ചു. ഡി.സി.പി ജയദേവ്, കൺേട്രാൾ റൂം അസിസ്റ്റൻറ് കമീഷണർ വി. സുരേഷ്കുമാർ, മെഡിക്കൽ കോളജ് സി.ഐ ബിനുകുമാർ, എസ്.ഐ ഗിരിലാൽ, സിറ്റി ഷാഡോ എ.എസ്.ഐമാരായ ഗോപകുമാർ, അരുൺകുമാർ, യശോധരൻ, സിറ്റി ഷാഡോ ടീം അംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.