നെടുമങ്ങാട് റവന്യൂ ഡിവിഷന്‍: നെയ്യാറ്റിന്‍കരയെ ഒഴിവാക്കണം --നെയ്യാറ്റിന്‍കര സനല്‍ തിരുവനന്തപുരം: 30ന് നിലവില്‍വരുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷനില്‍നിന്ന് നെയ്യാറ്റിന്‍കര താലൂക്കിനെ ഉള്‍പ്പെടുത്തിയ നടപടി ജനദ്രോഹപരമാണെന്നും ഈ ഉത്തരവ് പിന്‍വലിക്കണമെന്നും ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനല്‍ ആവശ്യപ്പെട്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാറാണ് നെടുമങ്ങാട് ആര്‍.ഡി.ഒ ഡിവിഷന്‍ അനുവദിച്ചത്. അതില്‍ നെയ്യാറ്റിന്‍കര താലൂക്ക് ഉള്‍പ്പെട്ടിരുന്നില്ല. താലൂക്കിെൻറ പലപ്രദേശങ്ങളില്‍ നിന്നും നെടുമങ്ങാട്ട് എത്തുന്ന സാഹചര്യം ചിന്തിക്കാന്‍പോലും കഴിയാത്തതാണെന്ന് ഭൂമിശാസ്ത്രം അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. പുതിയ പദ്ധതികള്‍ അനുവദിക്കുമ്പോള്‍ അത് ജനങ്ങളെ സഹായിക്കുന്നതിനുപകരം ശിക്ഷിക്കാന്‍ വേണ്ടിയാകരുത്. സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധം നേരിടേണ്ടിവരുമെന്നും നെയ്യാറ്റിന്‍കര സനല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.