21 വർഷമായി ജയിലിൽ കഴിയുന്നയാളെ വിട്ടയക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തൊടുപുഴ: ആകസ്മികമായി സംഭവിച്ച കൊലപാതകത്തിൽ പ്രതിയായി 21വർഷത്തിലധികം തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ കഴിയുന്ന പീരുമേട് വെള്ളാരംകുന്ന് സ്വദേശി സോണി കുര്യനെ വിട്ടയക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ജയിൽ മേധാവിക്കാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് നിർേദശം നൽകിയത്. സോണി കുര്യ​െൻറ മാതാവ് മേരി നൽകിയ പരാതിയിലാണ് നടപടി. സഹോദരൻ 1997ൽ ഇടിമിന്നലേറ്റ് മരിച്ചിരുന്നു. രോഗിയായ മാതാവിന് മറ്റാരുമില്ല. 2000 നവംബറിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പ്രവേശിക്കപ്പെട്ട സോണി 2003മുതൽ തുറന്ന ജയിലിൽ കഴിയുകയാണ്. 2011, 15,17 വർഷങ്ങളിൽ നടന്ന ഉപദേശകസമിതി യോഗങ്ങളിൽ സോണിയുടെ പേര് ഉൾപ്പെടുത്തിയിരുന്നെങ്കിലും തീരുമാനമായില്ല. 20ാം വയസ്സിലാണ് തടവിലാക്കപ്പെട്ടത്. രോഗിയായി ഇപ്പോൾ ചികിത്സയിലുമാണ്. മൂന്നുതവണ ഉപദേശക സമിതി കൂടിയിട്ടും സോണി കുര്യനെ വിട്ടയക്കാത്തത് ന്യായമല്ലെന്നും 21വർഷം ശിക്ഷ അനുഭവിച്ചയാളെ വിട്ടയക്കുന്നത് പരിഗണിച്ചിട്ടും അനുവദിക്കാത്തത് മനുഷ്യത്വരഹിതമാണെന്നും കമീഷൻ നിരീക്ഷിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.