കൊല്ലം: ബൂട്ട്സ് ബൂട്ട്സിെൻറ പുതിയ സംരംഭം 'സിൽക്സ് വേൾഡ്' 29ന് രാവിലെ 9.30ന് നടൻ മോഹൻലാൽ ഉദ്ഘാടനം ചെയ്യും. മെയിൻ റോഡിൽ നാല് നിലകളിലായി 37000 ചതുരശ്രഅടി വിസ്തീർണത്തിൽ സജ്ജമാക്കിയിട്ടുള്ള സിൽക് വേൾഡിൽ വസ്ത്രങ്ങളുടെ വിപുലശേഖരമാണ് ഒരുക്കിയിട്ടുള്ളത്. വിവാഹവസ്ത്രങ്ങൾക്ക് പ്രത്യേകവിഭാഗം തന്നെയുണ്ട്. കാഞ്ചീപുരം, ബനാറസ്, ജെയ്പൂർ, അഹമ്മദാബാദ്, സൂററ്റ്, കൊൽക്കത്ത തുടങ്ങി രാജ്യത്തെ പാരമ്പര്യ പട്ട് നെയ്ത്ത് ശാലകളിൽനിന്നുള്ള പട്ടുസാരികളാണ് പ്രധാന ആകർഷണം. ഷെർവാണി, ഡിസൈനർ സ്യൂട്ടുകൾ, പാർട്ടിവെയർ കലക്ഷനുകൾ, സിൽക്ക് ഷർട്ടുകൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരവുമുണ്ട്. നിലവാരമുള്ള വിവിധയിനം റെഡിമെയ്ഡ് വസ്ത്രങ്ങളും മറ്റ് തുണിത്തരങ്ങളും ലഭ്യമാണ്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാദരക്ഷാരംഗത്ത് വൈവിധ്യത്തിെൻറ പുതുമകളൊരുക്കി വർഷങ്ങളുടെ പാരമ്പര്യമുള്ള സ്ഥാപനമാണ് ബൂട്ട്സ് ആൻഡ് ബൂട്ട്സ്. സിൽക്സ് വേൾഡിെൻറ ഉദ്ഘാടനത്തോടനുബന്ധിച്ച് ഓരോ പർച്ചേസിനും ആകർഷകമായ സമ്മാനങ്ങളുണ്ടെന്ന് ഡയറക്ടർമാരായ അഫ്സൽ അഹമ്മദ്, സുബേർ അഹമ്മദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.