തീവ്രവാദവും വര്‍ഗീയതയും നാടിന് ആപത്ത് ^ഇ. സുലൈമാന്‍ മുസ്‌ലിയാര്‍

തീവ്രവാദവും വര്‍ഗീയതയും നാടിന് ആപത്ത് -ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ചവറ: തീവ്രവാദവും വര്‍ഗീയതയും നാടിനാപത്താണെന്നും ആരും തീവ്ര വര്‍ഗീയസ്വഭാവം പുലര്‍ത്തുന്ന സംഘടകളുടെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കരുതെന്നും സമസ്തകേരള ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡൻറ് ഇ. സുലൈമാന്‍ മുസ്‌ലിയാര്‍ ഒതുക്കുങ്ങല്‍. 'വൈജ്ഞാനിക പ്രസരണത്തി​െൻറ കാല്‍നൂറ്റാണ്ട്' എന്ന പ്രമേയത്തില്‍ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ ടി.എ. സിറാജുദ്ദീന്‍ അഹ്‌സനിയുടെ ദറസായ ഇശാഅത്തുസ്സുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ സമാപനമഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത ജില്ല പ്രസിഡൻറ് പി.എ. ഹൈദ്രൂസ് മുസ്‌ലിയാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ജഫ്ഫര്‍ കോയാ തങ്ങള്‍ തൊടുപുഴ ധനസഹായ വിതരണം നടത്തി. സിറാജുദ്ദീന്‍ ബാഖവി ആവണീശ്വരം, ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി, ശംസുദ്ദീന്‍ അഹ്‌സിനി, പി.കെ. ബാദുഷ സഖാഫി, എ.കെ. ഹംസാ സഖാഫി മണപ്പള്ളി, അബ്ദുല്‍ റഹീം നിസാമി, ത്വാഹാ സഅ്ദി, സുബൈര്‍ അസ്ഹരി പൂക്കൊളത്തൂര്‍, ഷിഹാബ് ക്ലാപ്പന, നിസാമുദ്ദീന്‍ ഫാളിലി, മനാഫ് വടക്കുംതല, സഫീര്‍ അഹ്‌സനി കാമില്‍ സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.