സൗ​ദി​യി​ൽ മ​ല​യാ​ളി​ക​ൾ​ക്ക്​ തൊ​ഴി​ൽ സാ​ധ്യ​ത വ​ർ​ധി​ക്കും -ഡോ. ​സൗ​ദ് ബി​ന്‍ മു​ഹ​മ്മ​ദ്

തിരുവനന്തപുരം: ഇന്ത്യയിലെ സൗദി അംബാസഡര്‍ ഡോ. സൗദ് ബിന്‍ മുഹമ്മദ് അല്‍ സാദി മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി. മലയാളിക്ക് സൗദി അറേബ്യ ജന്മദേശംപോലെ പ്രിയപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തി​െൻറ അതിഥി മര്യാദയും സംസ്‌കാരവും തന്നെ ഏറെ ആകര്‍ഷിച്ചെന്ന് ഡോ. സൗദ് വ്യക്തമാക്കി. കേരളത്തില്‍ വിനോദസഞ്ചാരം, ഐ.ടി, പെട്രോകെമിക്കല്‍ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള സാധ്യത യോഗം ആരാഞ്ഞു. സൗദിയില്‍ നഗരവികസനം, ഐ.ടി മേഖലകളില്‍ പുതിയ ഒട്ടേറെ വികസനപദ്ധതികള്‍ നടപ്പാക്കാനിരിക്കെ മലയാളികള്‍ക്ക് തൊഴിലവസരം വർധിക്കാനിടയുണ്ടെന്ന് ഡോ. സൗദ് പറഞ്ഞു. നിര്‍ദിഷ്ട പ്രവാസി ചിട്ടി ശരീഅത്ത് നിയമങ്ങള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ കഴിയുമെന്നും ഇത് സംബന്ധിച്ച നിർദേശം തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാവുന്നതാണെന്നും ഡോ. സൗദ് വ്യക്തമാക്കി. ഹൈകമീഷനിലെ ഫസ്റ്റ് സെക്രട്ടറി മജീദ് അല്‍ ഹസബി, ചീഫ്‌ സെക്രട്ടറി പോള്‍ ആൻറണി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, ഐ.ടി സെക്രട്ടറി എം. ശിവശങ്കര്‍, കേരള ഡെവലപ്‌മ​െൻറ് ആൻഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ.എം. എബ്രഹാം എന്നിവരും യോഗത്തില്‍ സന്നിഹിതരായിരുന്നു. കേരളത്തി​െൻറ ഉപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.