മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്​ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു. സംസ്ഥാനത്തെ പൊതുവിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തത്. ഒാഖി ദുരിതാശ്വാസം, 15ാം ധനകാര്യകമീഷനുമായി ബന്ധപ്പെട്ട് സംസ്ഥാനത്തി​െൻറ കാഴ്ചപ്പാടുകൾ എന്നിവയും ചർച്ചയിൽ വന്നു. ജൂൺ ആദ്യവാരം രാഷ്ട്രപതി ഭവനിൽ നടക്കുന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ഉന്നയിക്കേണ്ട കാര്യങ്ങളും ചർച്ച ചെയ്തു. പടം: CM with Governor മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ ഗവർണർ പി. സദാശിവവുമായി ചർച്ച നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.