വിദേശികളെ അകറ്റുന്ന പ്രചാരണം ഒഴിവാക്കണം^ മന്ത്രി കടകംപള്ളി

വിദേശികളെ അകറ്റുന്ന പ്രചാരണം ഒഴിവാക്കണം- മന്ത്രി കടകംപള്ളി തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ ദൗർഭാഗ്യകരമായ മരണത്തി​െൻറ മറപിടിച്ച് വിദേശ സഞ്ചാരികളെ അകറ്റുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ കുറിച്ചുള്ള ചെറിയൊരു പ്രചാരണം പോലും ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കും. കേരളമാകെ ലിഗയുടെ കുടുംബത്തിനൊപ്പമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു വ്യക്തിയുടെ തിരോധാനത്തിൽ ഇത്രയും വലിയ ഒരു അന്വേഷണം സംസ്ഥാനത്ത് ആദ്യമാണ്. അവരെ കണ്ടെത്തിയില്ലെന്നത് ശരി തന്നെ. ആളെ കണ്ടെത്തിയില്ലെന്നുവെച്ച് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് കുറ്റപ്പെടുത്താനാവില്ല. ഒാഖി ദുരന്തത്തിൽ 92 േപരെ ഇനിയും കണ്ടെത്താനുണ്ടെന്നിരിക്കെ, തിരച്ചിൽ നടന്നില്ലെന്ന് പറയാൻ പറ്റുമോ. ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് സർക്കാറിന് ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി വിസ്സമ്മതിച്ചെന്നാണ് മറ്റൊരു പരാതി. കൊച്ചിയിൽ ഒരു പരിപാടിക്ക് പോകുന്നതിനിടെ കാണാൻ കഴിയില്ലെന്നാണ് മുഖ്യമന്ത്രിയുെട ഒാഫിസ് അവരോട് പറഞ്ഞത്. വേറെ എത്ര ദിവസം മുഖ്യമന്ത്രിയെ കാണാമായിരുന്നു. ആരോപണമുന്നയിച്ച സാമൂഹിക പ്രവർത്തകക്ക് തിരുവനന്തപുരത്തെ മന്ത്രിയെന്ന നിലക്ക് എന്നോട് കാര്യം പറയാമായിരുന്നു. ഒരു േഫാൺ പോലും ഇതിനായി വിളിച്ചിട്ടില്ല. വിദേശികളുടെ സുരക്ഷക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കും. ടൂറിസം പൊലീസി​െൻറ എണ്ണം കൂട്ടുന്നത് പരിഗണിക്കുമെന്നും കടകംപള്ളി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.