നാടിന് ഉത്സവമായി ഗവ. എച്ച്.എസ്.എസിലെ മികവുത്സവം

പുനലൂർ: . പ്രത്യേകം അലങ്കരിച്ച വാഹനങ്ങളിൽ എത്തിയ കുട്ടികൾ ജാസ് ഉപകരണ സംഗീതവും കുച്ചിപ്പുടിയും ഉൾപ്പെടെ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ജില്ല, സംസ്ഥാന മത്സരങ്ങളിൽ മികവുതെളിയിച്ച വിദ്യാർഥികളായ എലിസബത്ത് തോമസി​െൻറയും ദേവപ്രിയയുടേയും നേതൃത്വത്തിലായിരുന്നു മികവുത്സവം അരങ്ങേറിയത്. മണിയാർ ജങ്ഷനിൽ തുടക്കംകുറിച്ച കലാപരിപാടി നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. തൊളിക്കോട്, കല്ലുമല, പേപ്പർമിൽ, കാര്യറ തുടങ്ങിയ ഗ്രാമങ്ങളിലും പട്ടണത്തിലെ കെ.എസ്.ആർ.ടി.സി ജങ്ഷൻ, മാർക്കറ്റ്, പോസ്റ്റ് ഒാഫിസ് ജങ്ഷൻ എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു. പ്രിൻസിപ്പൽ എം. റമീലബീവി, എച്ച്.എം. വിക്ടോറിയ, അധ്യാപകരായ റെനി ആൻറണി, പി.എച്ച്. മുഹമ്മദ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. അധ്യാപകരായ ജി. അനിൽ, എസ്.എസ്. സന്ധ്യ, ജ്യോതി, റീന, ബിന്ദു, കെ.എസ്. ഗിരിജ, രശ്മി, വത്സല, അജു എസ്.തമ്പി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.