അച്ചൻകോവിൽ പൊലീസ് സ്​റ്റേഷൻ യാഥാർഥ്യമാകുന്നു

പുനലൂർ: അച്ചൻകോവിൽ പൊലീസ് ഔട്ട്പോസ്റ്റ് സ്റ്റേഷനാക്കിയത് വൈകാതെ യാഥാർഥ്യമാകും. സ്റ്റേഷനിലേക്ക് ആവശ്യമായ 32 തസ്തികകൾ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങിയതോടെ പ്രവർത്തനം ഉടൻ ആരംഭിക്കും. തെന്മല സ്റ്റേഷ​െൻറ നിയന്ത്രണത്തിൽ നിലവിൽ ഒരു എ.എസ്.ഐയുടെ ചുമതലയിലുള്ളതാണ് ഔട്ട്പോസ്റ്റ്. ആര്യങ്കാവ് പഞ്ചായത്തിലെ വനമധ്യേയുള്ള അച്ചൻകോവിൽ ഒന്ന്, രണ്ട് വാർഡുകളാണ് ഔട്ട് പോസ്റ്റി​െൻറ അധികാരപരിധിയിലുള്ളത്. ഇവിടെ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ 50 കിലോമീറ്റർ അകലെ തെന്മലയിൽനിന്ന് ചെങ്കോട്ട വഴിയാണ് കൂടുതൽ പൊലീസ് അച്ചൻകോവിലിൽ എത്തേണ്ടത്. സ്റ്റേഷനാകുന്നതോടെ അച്ചൻകോവിൽ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തുമെന്ന് അറിയുന്നു. ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിൽ ആരോഗ്യ ഇൻഷുറൻസ് പുതിയ കാർഡിന് അപേക്ഷിച്ചവർക്കും ഫോട്ടോയെടുത്ത് പിന്നീട് പുതുക്കാൻ സാധിക്കാത്തവർക്കും ചികിത്സ കാർഡിലെ 60 വയസ്സ് കഴിഞ്ഞ കുടുംബനാഥന് പുതിയ കാർഡ് ലഭിക്കുന്നതിനും താഴെപ്പറയുന്ന തീയതികളിൽ ഏറ്റവും അടുത്തുള്ള ഫോട്ടോയെടുക്കൽ കേന്ദ്രത്തിലെത്തി പുതിയ കാർഡ് വാങ്ങാം. റേഷൻ കാർഡിലെ എല്ലാ അംഗങ്ങളും പുതിയ റേഷൻ കാർഡ്, പഴയ ചികിത്സ കാർഡ്, 30 രൂപ, രജിസ്ട്രേഷൻ സ്ലിപ് എന്നിവയും ഹാജരാക്കണം. 60 വയസ്സിന് മുകളിലുള്ളവർ വയസ്സ് തെളിയിക്കുന്ന രേഖയുടെ പകർപ്പ് നൽകണം. ഫോട്ടോയെടുക്കൽ തീ‍യതിയും സ​െൻററും വാർഡുകളും: മേയ് രണ്ട്: കഴുതുരുട്ടി മാർക്കറ്റ് ഹാൾ- -മൂന്ന്, എട്ട്, ഒമ്പത്, പത്ത്, 11, 12,13 വാർഡുകൾ. മൂന്ന്: ഗവ. എൽ.പി.എസ് ആര്യങ്കാവ്- -നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകൾ. നാല്: ഗവ. എച്ച്.എസ്.എസ് അച്ചൻകോവിൽ --ഒന്ന്, രണ്ട് വാർഡുകൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.