നീന്തൽ പരിശീലനം ആരംഭിച്ചു

അഞ്ചൽ: ജനമൈത്രി പൊലീസി​െൻറയും വിവിധ സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ അവധിക്കാല നീന്തൽ പരിശീലന പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുജ ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. നീന്തൽ താരം മാളു ഷെയ്ക്, ഗ്രാമപഞ്ചായത്ത് അംഗം എം. മണിക്കുട്ടൻ, ജേക്കബ് ജോർജ്, പുനലൂർ ഫയർസ്റ്റേഷൻ അസി. ഓഫിസർ ബി. ശശിധരൻ, പരിശീലകൻ ബി. സേതുനാഥ്, വി. അനിൽകുമാർ, അശോക് കുമാർ എന്നിവർ സംസാരിച്ചു. ദിവസവും വൈകീട്ട് മൂന്ന് മുതൽ ആറു വരെ 10 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികൾക്ക് പനയഞ്ചേരി ധർമശാസ്താ ക്ഷേത്രച്ചിറയിലാണ് പരിശീലനം നൽകുന്നത്. സമാപന ദിവസമായ മേയ് ആറിന് അഗ്നിസുരക്ഷാ ബോധവത്കരണ ക്ലാസും സുരക്ഷാ ഉപകരണങ്ങളുടെ പ്രദർശനവും നടക്കും. സ്നേഹസംഗമം അഞ്ചൽ: ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുഖ്യത്തിൽ സ്നേഹസംഗമം നടന്നു. 'ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയിനി​െൻറ ഭാഗമായി അഞ്ചൽ ഇസ്ലാമിക് സ​െൻററിൽ നടന്ന പരിപാടി ജില്ല പഞ്ചായത്ത് അംഗം കെ.സി. ബിനു ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് ജലാലുദ്ദീൻ കുട്ടി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല സെക്രട്ടറി സലീം മമ്പാട് മുഖ്യപ്രഭാഷണം നടത്തി. ഫാ. എബ്രഹാം ജോസഫ്, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, വെൽെഫയർ പാർട്ടി ജില്ല പ്രസിഡൻറ് സലീം മൂലയിൽ, ഹലീമ എന്നിവർ സംസാരിച്ചു. അസ്ലം സലാഹുദ്ദീൻ സ്വാഗതവും അനസ് കരുകോൺ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസ അനുകൂല്യ വിതരണം കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിദ്യാർഥികള്‍ക്കുള്ള ആനുകൂല്യം വിതരണം ചെയ്തു. 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി കുട്ടികള്‍ക്ക് ലാപ്ടോപ്, ഫര്‍ണിച്ചര്‍ എന്നിവയാണ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുനി സുരേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.