ഇത്തിക്കരയാറ്റിൽ ചെക്ക്ഡാം യാഥാർഥ്യമാകുന്നു

ആയൂർ: കുഴിയം ജലസേചന പദ്ധതിക്ക് ആശ്വാസമായി . ഇടുക്കുപാറ, അക്കോണം, കല്ലുമല പട്ടികജാതി കോളനി, മഞ്ഞപ്പാറ, പാവൂർ പ്രദേശങ്ങളിൽ ശുദ്ധജലമെത്തിക്കുന്ന കുഴിയം പമ്പ് ഹൗസിന് ഇനി വേനൽക്കാലത്തും യഥേഷ്ടം പമ്പിങ് നടത്താൻ കഴിയും. 70 ലക്ഷം രൂപ വിനിയോഗിച്ചാണ് മൈനർ ഇറിഗേഷ​െൻറ നേതൃത്വത്തിൽ ഇത്തിക്കരയാറിന് കുറുകെ ചെക്ക്ഡാം സ്ഥാപിക്കുന്നത്. നാല് ഷട്ടറുകൽ സ്ഥാപിച്ച് ജലം തടഞ്ഞുനിർത്തുന്നതിനും അധികരിക്കുന്ന സമയത്ത് തുറന്നുവിടുന്നതിനും സൗകര്യമൊരുക്കും. ഒന്നരവർഷം മുമ്പ് തടയണക്ക് വേണ്ട പ്രാരംഭപ്രവൃത്തികൾ നടത്തിയിരുന്നുവെങ്കിലും പണി സ്തംഭനാവസ്ഥയിലായതിനെ തുടർന്ന് നിർമാണം നടന്ന ഭാഗം മഴയിൽ ഒലിച്ചുപോയിരുന്നു. ഇപ്പോൾ പണി പുനരാരംഭിക്കുകയായിരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴവെള്ളം തങ്ങിനിൽക്കുന്നതിനും സമീപത്തെ കൃഷിയിടങ്ങളിലും കിണറുകളിലും തീരപ്രദേശങ്ങളിലെ കുളങ്ങളിലും ജലവിതാനം ഉയരുന്നതിനും കൂടി ഉദ്ദേശിച്ചാണ് ചെക്ക്ഡാം നിർമിക്കുന്നത്. പണി പൂർത്തീകരിക്കുന്നതോടെ ആറിന് അക്കരയിക്കരെ കടന്നുപോകാൻ തക്ക നടപ്പാതയും നിർമാണത്തിൽ ക്രമീകരിക്കും. സമയബന്ധിതമായി പണി പൂർത്തീകരിക്കാൻ അധികൃത നടപടി ത്വരിതപ്പെടുത്തണമെന്ന ജനാഭിപ്രായവും ഉയർന്നിട്ടുണ്ട്. ഗുരുധർമ പ്രചാരണസഭ സമ്മേളനം ചിത്രം- ഓയൂർ: ഗുരുധർമ പ്രചാരണസഭ ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെയും മാതൃവേദിയുടെയും വാർഷിക സമ്മേളനം കരിങ്ങന്നൂരിൽ നടന്നു. ജില്ല പ്രസിഡൻറ് കെ. സോദരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് രാജുലാൽ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ഡോ. എൻ. വിശ്വരാജൻ 'ഗുരുവും ഗുരുഷഡ്കം' വിഷയത്തിൽ പ്രഭാഷണം നടത്തി. സെക്രട്ടറി എം. രാജു റിപ്പോർട്ട് അവതരിപ്പിച്ചു. പിറവന്തൂർ ഗോപാലകൃഷ്ണൻ, ഡോ. എസ്. ഗോപിനാഥൻ, ആർ. രഞ്ജിത് മേൽപ്പറമ്പിൽ, എസ്. രാജേന്ദ്രപ്രസാദ്, സുമ മനു, ജി. മധുസൂദനൻ, സുനിൽകുമാർ, ദീപ സജീവ് എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികൾ: എം. രാജു (പ്രസി), പി. രമേശൻ, ടി. ഷാജി (വൈസ് പ്രസി), ജി. മധുസൂദനൻ (സെക്ര), ടി.കെ. ഷിബു, സുധനൻ (ജോ. സെക്ര), ആർ. രാജുലാൽ (ട്രഷ). മാതൃവേദി ചടയമംഗലം മണ്ഡലം ഭാരവാഹികൾ: സിന്ധു മധുസൂദനൻ (പ്രസി), സിന്ധുദേവി, ലിജി സുനിൽകുമാർ (വൈസ് പ്രസി), ദീപാസജീവ് (സെക്ര), ജയാ രമേശൻ, പ്രീതദീപു (ജോ. സെക്ര.), ലതികാരാജു (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.