വിമാനത്താവളം വിദേശത്തുനിന്ന്​ കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണം പിടികൂടി

വള്ളക്കടവ്: വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ച 1.7 കിലോ സ്വർണവുമായി രണ്ടുപേർ വിമാനത്താവളത്തിൽ പിടിയിൽ. കാസർകോട് സ്വദേശികളായ അബ്ദുൽ മജീദ്, മെഹമൂദ് സിറാജ് എന്നിവരാണ് ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) വിഭാഗത്തി​െൻറ പിടിയിലായത്. വ്യാഴാഴ്ച രാവിലെ 9.30ന് ബഹ്റൈനിൽ നിെന്നത്തിയ ഗൾഫ് എയർവേഴ്സി​െൻറ ജി.എഫ് 060 നമ്പർ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവർ. അബ്ദുൽ മജീദ് ഒരു കിലോ തൂക്കം വരുന്ന സ്വർണക്കട്ടി മൊബൽ ഫോൺ കവറിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. സിറാജ് 700 ഗ്രാം സ്വർണം ഫോയിൽ രൂപത്തിലാക്കി ബ്രീഫ് കേയ്സിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന നടത്തുകയായിരുന്നു. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 55 ലക്ഷത്തോളം രൂപ വിലവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.