കുമ്പളം സാംസ്​കാരികോത്സവം ശനിയാഴ്ച ആരംഭിക്കും

കുണ്ടറ: കുമ്പളം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മൂന്നുദിവസം നീളുന്ന കുമ്പളം സാംസ്കാരികോത്സവം ഞായറാഴ്ച ആരംഭിക്കും. വൈകീട്ട് 3.30ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.ബി. മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി വൈസ് പ്രസിഡൻറ് വിജയമ്മ ജസ്റ്റിൻ അധ്യക്ഷത വഹിക്കും. ചരിത്രപഠനത്തിൽ ഡോക്ടറേറ്റ് നേടിയ പി.എസ്. വിജമോളെ ആദരിക്കും. അനുമോദനവും ഉപഹാര സമർപ്പണവും മുൻ മനുഷ്യാവകാശ കമീഷൻ അംഗം പ്രഫ. എസ്. വർഗീസ് നിർവഹിക്കും. കവിയരങ്ങും നടക്കും. രാത്രി ഏഴിന് എൽ.ടി. മറാട്ട് സംവിധാനം ചെയ്ത 'സ്കൂൾ ബാർ', വൈശാഖ് ബൈജു സംവിധാനം ചെയ്ത 'തമസ്' എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ച എ. ജയിംസ് നിയന്ത്രിക്കും. രാത്രി എട്ടിന് അജയ് വി.കൈരളിയുടെ മാജിക് ഷോ നടക്കും. തിങ്കളാഴ്ച രാവിലെ 10ന് വയോജവേദി കൂട്ടായ്മ, ക്വിസ് മത്സരം, ഇഷ്ടഗാന മത്സരം. വൈകീട്ട് പൂവച്ചൽ ഖാദറിന് ആദരപൂർവം എന്ന പരിപാടി പ്രമുഖ ഗാനനിരൂപകൻ ടി.പി. ശാസ്തമംഗലം അവതരിപ്പിക്കും. ആദരവും ഉപഹാര സമർപ്പണവും ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡി. സുകേശൻ നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നടക്കുന്ന ചിത്ര--നാണയ-താളിയോല ഗ്രന്ഥങ്ങളുടെ പ്രദർശനം ആർട്ടിസ്റ്റ് എൻ.എസ്. മണി ഉദ്ഘാടനം ചെയ്യും. വനിതകളുടെ വടംവലി മത്സരം ഉൾപ്പെടെയുള്ള കായിക വിനോദമത്സരങ്ങൾ നടക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന വനിതകളുടെ പാചകമത്സരം ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജൂലിയറ്റ് നെൽസൺ നിർവഹിക്കും. വൈകീട്ട് 3.30ന് പൊതുവിദ്യാഭ്യാസ സംരക്ഷണ നിയമം എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ ഉദ്ഘാനം ചെയ്യും. ലൈബ്രറി പ്രസിഡൻറ് എം.ആർ. ഷെല്ലി അധ്യക്ഷത വഹിക്കും. രാത്രി എട്ടിന് കാഥികൻ കല്ലട വി.വി. ജോസി​െൻറ 'ആടുജീവതം' കഥാപ്രസംഗവും നടക്കുമെന്ന് പ്രസിഡൻറ് പ്രഫ. ഡോ. എം.ആർ. ഷെല്ലി, സെക്രട്ടറി എ.ബി. ലാൽസൺ, സാംസ്കാരിക വിഭാഗം കൺവീനർ ക്ലീറ്റസ്, യേശുദാസൻ, സെബാസ്റ്റ്യൻ വിൽഫ്രഡ് എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.