മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഇടം കൂട്ടായ്മ ഇന്ന്​

കൊല്ലം: മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ഇടം കൂട്ടായ്മ വെള്ളിയാഴ്ച നടക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. രാവിലെ 11ന് മുഖത്തല ബ്ലോക്ക് പഞ്ചായത്തിൽ ചേരുന്ന സമ്മേളനത്തിൽ പ്രസിഡൻറ് എസ്. രാജീവ് അധ്യക്ഷനാകും. കലക്ടർ ഡോ. എസ്. കാർത്തികേയൻ മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക മാധ്യമങ്ങളും ഇടം പ്രവർത്തനവും എന്ന വിഷയം ഇൻഫർമേഷൻ ഓഫിസർ സി. അജോയ് അവതരിപ്പിക്കും. കുണ്ടറ എം.ജി.ഡി.എസ് അധ്യാപക രക്ഷാകർതൃ സംഘടന സ്വരൂപിച്ച ഭവനനിർമാണ ധനസഹായം കൈമാറും. വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ രൂപരേഖ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കെ. ശ്രീകല അവതരിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.