'നമുക്കൊപ്പ'ത്തിൽ പരാതികളുടെ പ്രളയം പരിഹാരം

അഞ്ചാലുംമൂട്: മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനും ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍നിന്ന് നേരിട്ടറിയുന്നതിനും എം. മുകേഷ് എം.എല്‍.എയുടെ 'നമുക്കൊപ്പം' പരാതി പരിഹാര അദാലത്തിന് തൃക്കരുവ പഞ്ചായത്തില്‍ തുടക്കംകുറിച്ചു. കാഞ്ഞാവെളി പ്രതിഭ ക്ലബില്‍ നടന്ന അദാലത്തില്‍ നൂറോളം പരാതികള്‍ ലഭിച്ചു. അഷ്ടമുടി കായലിലെ മാലിന്യം ടൂറീസം പദ്ധതി, റോഡുകള്‍, തോടുകള്‍ നവീകരണം, ജലഗതാഗതം തുടങ്ങി ദുരിതാശ്വാസ നിധിയിലേക്കടമുള്ള നിരവധി പരാതികളാണ് ആദ്യ അദാലത്തില്‍ തൃക്കരുവയില്‍നിന്ന് ലഭിച്ചത്. രാവിലെ 10.30ന് ആരംഭിച്ച അദാലത്തില്‍ ഉച്ചവരെ എം.എല്‍.എ നിരവധി പരാതികള്‍ നേരിട്ട് പരിശോധിച്ചു. വളരെ വേഗത്തില്‍ പരിഹാരം കാണുന്നതിനുള്ള ശ്രമം നടത്തുമെന്നും എം.എല്‍.എ പറഞ്ഞു. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ചന്ദ്രശേഖരന്‍പിള്ള അധ്യക്ഷത വഹിച്ചു. പനയം, മങ്ങാട്, കൊല്ലം ഈസ്റ്റ്, വെസ്റ്റ്, തൃക്കടവൂര്‍, തോമസ് സ്റ്റീഫന്‍ തുരുത്ത് എന്നീ കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ പരാതി പരിഹാര അദാലത് നടക്കും. കറൻറ് പോയേക്കാം...കോപിക്കരുതെന്ന് കെ.എസ്.ഇ.ബി കിളികൊല്ലൂര്‍: മഴക്കാലത്തും അല്ലാതെയും കറൻറ് പോയാല്‍ കോപിക്കരുതെന്നും രാവുംപകലും കഷ്ടപ്പെടുന്ന ജീവനക്കാരോട് ദയവായി പിണങ്ങരുതെന്നും കെ.എസ്.ഇ.ബി ശക്തമായ കാറ്റിലും മഴയിലും അല്ലാതെയും ഇടതടവില്ലാതെ കറൻറ് പോയാല്‍ ജീവിതതാളം തെറ്റുന്ന മലയാളികളോടാണ് കെ.എസ്.ഇ.ബിയുടെ അഭ്യർഥന. മഴക്കെടുതിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നത് കെ.എസ്.ഇ.ബിക്കാണ്. കഴിഞ്ഞ മഴയില്‍ പ്രാഥമിക കണക്ക് പ്രകാരം സംസ്ഥാനത്ത് കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്. മരങ്ങളും മരച്ചില്ലകളും ലൈനുകളില്‍ വീഴുന്നതാണ് പോസ്റ്റുകള്‍ ഒടിയാന്‍ കാരണം. ചിലയിടങ്ങളില്‍ കാറ്റിലും മണ്ണ് ഒലിപ്പിലും പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. ഇതിനിടയിലാണ് അക്ഷീണം പണിയെടുക്കുന്ന ജീവനക്കാരോട് മലയാളികള്‍ അസഭ്യവര്‍ഷവും കൈയേറ്റവും നടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാത്രി കുണ്ടറ സബ് സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ൈവദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയും മണിക്കൂറോളം വൈദ്യുതി തടസ്സം ഉണ്ടാകുകയും ചെയ്തു. നിരവധി ഫോണ്‍ വിളികളെത്തി. അതില്‍ അസഭ്യവര്‍ഷം ചൊരിഞ്ഞവരും നിരവധിയാണ്. സെക്ഷന്‍ ഓഫിസില്‍ ഫോണ്‍ നമ്പര്‍ നല്‍കിയവര്‍ക്കെല്ലാം എസ്.എം.എസ് വഴി വൈദ്യുതി തടസ്സം മുന്‍കൂട്ടി അറിയിക്കുകയും വൈദ്യുതി ബില്ലുകള്‍ അടയ്ക്കുന്നത് ഓര്‍മപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് കിളികൊല്ലൂര്‍ സെക്ഷന്‍ അധികൃതര്‍ അറിയിച്ചു. വിളിക്കാം...191 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന േകാള്‍ സ​െൻററിലേക്ക് ഉപഭോക്താക്കള്‍ക്ക് വിളിക്കാം. 1912 ലേക്ക് ഉപഭോക്താക്കള്‍ക്ക് വിളിച്ച് പരാതിപറയാം.13 അക്ക കണ്‍സ്യൂമര്‍ നമ്പറുള്ളവര്‍ ആ നമ്പര്‍ കൂടി ഡയല്‍ ചെയ്താല്‍ മതി. അല്ലാത്തക്ക് ഒമ്പത് ഡയല്‍ ചെയ്ത് വിവരം അറിയിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.