കരുനാഗപ്പള്ളി: തഴവ തെക്കുംമുറി പടിഞ്ഞാറ് വട്ടപറമ്പിന് സമീപം ആണ്ടിതറയിൽ തുളസിയമ്മയുടെ വീടിനോട് ചേർന്ന ഷെഡിന് തീപിടിച്ചു. ഷെഡും ഷെഡിൽ സൂക്ഷിച്ചിരുന്നു ഉപകരണങ്ങളും വിറകും പൂർണമായി കത്തിനശിച്ചു. ഷെഡിെൻറ ഒരുഭാഗത്തുവെച്ച് ഭക്ഷണം പാകംചെയ്യാറുണ്ട്്. അരിവെക്കാൻ അടുപ്പിൽ തീകത്തിച്ച് വീട്ടമ്മ പുറത്തേക്ക് ഇറങ്ങുമ്പോൾ തീ ആളിപ്പടർന്ന് കത്തി. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. വിവരമറിഞ്ഞ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഫയർഫോഴ്സ് എത്തും മുേമ്പ ഭൂരിഭാഗം ഷെഡും കത്തിയിരുന്നു. വീടിെൻറ പ്ലമ്പിങ് ഇലക്ട്രിക് വയറിങ് എന്നിവക്കും നാശനഷ്ടം സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.