ബഹിരാകാശ ദൗത്യങ്ങൾ സ്വകാര്യകമ്പനികളെ ഏൽപിക്കുന്നത്​ ​അഭികാമ്യമാണോയെന്ന് ചിന്തിക്കണം ^മന്ത്രി

ബഹിരാകാശ ദൗത്യങ്ങൾ സ്വകാര്യകമ്പനികളെ ഏൽപിക്കുന്നത് അഭികാമ്യമാണോയെന്ന് ചിന്തിക്കണം -മന്ത്രി തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ പൂർണമായും സ്വകാര്യ കമ്പനികളെ ഏൽപിക്കുന്നത് െഎ.എസ്.ആർ.ഒ എന്ന മഹത്തായ സ്ഥാപനത്തിന് അഭികാമ്യമാണോയെന്ന് ചിന്തിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. െഎ.എസ്.ആർ.ഒ പെൻഷനേഴ്സ് അസോസിയേഷ​െൻറ ഏഴാം ദ്വൈവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ കമ്പനികളെ പൂർണമായും ആശ്രയിക്കുന്നത് അടുത്ത കാലത്തുണ്ടായ രണ്ട് പരാജയങ്ങൾക്കും കാരണമായിട്ടുണ്ടോയെന്നും പരിശോധിക്കണം. ഒരു കാലത്ത് 18,000ത്തോളം ജീവനക്കാരുണ്ടായിരുന്ന സ്ഥാപനത്തിൽ ഇന്ന് 12,000 ത്തോളം ജീവനക്കാരേയുള്ളൂ. ഇത് കടുത്ത ഭാരമാണ് നിലവിലുള്ള ജീവനക്കാരിൽ വരുത്തുന്നത്. വിക്ഷേപണ ദൗത്യങ്ങളുടെ എണ്ണം വർഷം തോറും കൂടിയിട്ടും മനുഷ്യവിഭവശേഷി കൂട്ടാതിരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ജീവനക്കാരുടെ വേതന പരിഷ്കാരമായ ഏഴാം ശമ്പള കമീഷൻ നിർദേശങ്ങൾ നടപ്പാക്കിയപ്പോൾ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വൻ തോതിൽ വർധിച്ചു. താെഴക്കിടയിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ മാറ്റം വന്നാൽ മാത്രമേ പെൻഷൻകാരുടെ വരുമാനത്തിലും ഇത് പ്രതിഫലിക്കൂവെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡൻറ് പി. രഘുപാൽ അധ്യക്ഷത വഹിച്ചു. എം. കൃഷ്ണൻ (അഖിലേന്ത്യാ സെക്രട്ടറി ജനറൽ, കോൺഫെഡറേഷൻ ഒാഫ് സെൻട്രൽ ഗവൺമ​െൻറ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ്) വിഷയം അവതരിപ്പിച്ചു. ആർ. രഘുനാഥൻ നായർ (ജനറൽ സെക്രട്ടറി കെ.എസ്.എസ്.പി.യു), ടി.െഎ. സുധാകരൻ (ജനറൽ സെക്രട്ടറി സ്റ്റേറ്റ് സി.ജി.പി.എ) എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.