വഴയില^പഴകുറ്റി നാലുവരിപ്പാത; പുതിയ അലൈൻമെൻറ്​ ജനദ്രോഹകരം ^ആക്​ഷൻ കൗൺസിൽ

വഴയില-പഴകുറ്റി നാലുവരിപ്പാത; പുതിയ അലൈൻമ​െൻറ് ജനദ്രോഹകരം -ആക്ഷൻ കൗൺസിൽ തിരുവനന്തപുരം: വഴയില--പഴകുറ്റി റോഡ് നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പുതുതായി തയാറാക്കിയ അലൈന്‍മ​െൻറ് അശാസ്ത്രീയവും ജനദ്രോഹപരവുമാണെന്ന് ആക്ഷൻ കൗണ്‍സില്‍. നിലവിലെ റോഡ് അലൈന്‍മ​െൻറ് സർവേ അട്ടിമറിച്ച് സ്വകാര്യ കമ്പനി അടുത്തിടെ തയാറാക്കിയ പുതിയ അലൈന്‍മ​െൻറ് പ്രകാരം പ്രദേശത്തെ 470ലേറെ വീടുകളും വ്യാപാരസ്ഥാപനങ്ങളും ഭീഷണിയിലാണെന്ന് ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 10 മീറ്റര്‍ വീതിയുള്ള റോഡ് 21 മീറ്ററാക്കി നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ രണ്ടുതവണ സർവെ നടത്തി അടയാളപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് വളരെ കുറച്ച് വീടുകളെ നഷ്ടപ്പെടുമായിരുന്നുള്ളൂ. എന്നാല്‍, സ്വകാര്യ കമ്പനി സര്‍വേയിലൂടെ തയാറാക്കിയ പുതിയ അലൈന്‍മ​െൻറ് പ്രകാരം വഴയിലയിൽനിന്ന് ആരംഭിക്കുന്ന നാലുവരിപ്പാത അഴിക്കോട് മരുതിനകം മുതല്‍ പഴകുറ്റി വരെ എത്തുമ്പോള്‍ 470ഓളം കുടുംബങ്ങളെയും നിരവധി വ്യാപാരസ്ഥാപനങ്ങളും കുടിയൊഴിപ്പിക്കേണ്ടിവരും. പുതിയ അലൈന്‍മ​െൻറ് നാലുവരിപ്പാത നിര്‍മാണം അഴിമതിയില്‍ മുക്കാനുള്ള അധികാരികളുടെ ശ്രമത്തി​െൻറ ഭാഗമാണ്. സ്ഥലം എം.എല്‍.എയുടെ ഒത്താശയോടെയാണ് ആദ്യ സർവേ അട്ടിമറിച്ചതെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. നെടുമങ്ങാട് നിയോജകമണ്ഡലത്തി​െൻറ ഭാഗമാവുന്ന മേഖലകളില്‍ എത്ര കുടുംബങ്ങളെ വേണമെങ്കിലും കുടിയിറക്കി പാത നിര്‍മാണവുമായി മുന്നോട്ടുപോവാനാണ് സി. ദിവാകരന്‍ എം.എല്‍.എയുടെ നിര്‍ദേശമെന്നും ഭാരവാഹികൾ ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ഇതിനു മുന്നോടിയായി അടുത്തമാസം അഞ്ചിന് വൈകീട്ട് അഞ്ചിന് നെടുമങ്ങാട് കച്ചേരി ജങ്ഷനിൽ ധര്‍ണ നടത്തുമെന്ന് ആക്ഷൻ കൗണ്‍സില്‍ ഭാരവാഹികളായ മുന്‍ എം.എല്‍.എ പ്രഫ. നബീസാ ഉമ്മാള്‍, എം. മുഹമ്മദ് കാസിം എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.