'തയാറാകാം മലമ്പനിയെ തുരത്താം' ലോക മലമ്പനിദിനം ഇന്ന്

കൊല്ലം: ലോക മലമ്പനിദിനമായ ബുധനാഴ്ച ദിനാചരണത്തി​െൻറ ഭാഗമായി ജില്ലയിൽ വിവിധ പരിപാടികൾ നടക്കും. രാവിലെ 9.30ന് സിവിൽ സ്റ്റേഷനിൽ തുടങ്ങി വാടിയിൽ അവസാനിക്കുന്ന ബോധവത്കരണറാലി സബ് കലക്ടർ ഡോ. എസ്. ചിത്ര ഫ്ലാഗ്ഓഫ് ചെയ്യും. മലമ്പനി ദിനാചരണത്തി​െൻറ ഭാഗമായി തീരപ്രദേശങ്ങളിൽ കൊതുക് നിവാരണത്തിനായി ഫോഗിങ്ങും മരുന്ന് സ്േപ്രയിങ്ങും നടത്തും. കൂടാതെ പനി വാർഡ് സജ്ജീകരിക്കുന്നതിനായി സർക്കാർ ആശുപത്രികളിൽ കൊതുകുവലകൾ വിതരണം ചെയ്യും. കൊല്ലം റെയിൽവേ സ്റ്റേഷനിൽ ബോധവത്കരണ പ്രദർശനവും സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. സി.ആർ. ജയശങ്കർ അറിയിച്ചു. സുസ്ഥിര വികസനലക്ഷ്യം 2020നോടനുബന്ധിച്ച് സംസ്ഥാന സർക്കാർ മലമ്പനി നിർമാർജന യജ്ഞം തുടങ്ങിക്കഴിഞ്ഞു. തദ്ദേശീയ മലമ്പനി പൂർണമായും ഇല്ലാതാക്കുക, രോഗം നിർമാർജനം ചെയ്തയിടങ്ങളിൽരോഗം തിരികെവരുന്നത് തടയുക, ഇതര സംസ്ഥാനങ്ങളിലെ രോഗബാധിതരിൽനിന്ന് രോഗം പകരാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിവയാണ് ലക്ഷ്യം. യജ്ഞത്തി​െൻറ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കുന്നതിനൊപ്പം രോഗവാഹകരായ അനോഫിലസ് കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള നടപടികളും ജില്ലയിൽ തുടരുകയാണ്. 'തയാറാകാം, മലമ്പനിയെ തുരത്താം' എന്ന സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.