മൺറോതുരുത്തിെൻറ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് ചിറകുവെക്കുന്നു

കുണ്ടറ: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറി​െൻറ കാലത്ത് തുടക്കമിട്ട മൺേറാതുരുത്തി​െൻറ വിനോദസഞ്ചാര സ്വപ്നങ്ങൾക്ക് പത്താണ്ടിനുശേഷം വീണ്ടും ജീവൻ വെക്കുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനും കുണ്ടറ എം.എൽ.എയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന എം.എ. ബേബിയും മൺേറാതുരുത്തിനെ കൊല്ലത്തി​െൻറ ടൂറിസം കേന്ദ്രമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതി​െൻറ തുടർച്ചയായി പല പ്രഖ്യാപനങ്ങളും നത്തിയെങ്കിലും പദ്ധതികളൊന്നും ലക്ഷ്യംകണ്ടില്ല. ഇപ്പോൾ പഞ്ചായത്തി​െൻറ ജലവിനേദ സാധ്യത ഉപയോഗപ്പെടുത്തി വാട്ടർ സ്പോർട്സ് സ​െൻറർ ആരംഭിക്കാനുള്ള നടപടിക്കാണ് തുടക്കമിട്ടത്. കച്ചവട സ്ഥാപനങ്ങളോ ഫാക്ടറികളോ സർക്കാർ സ്ഥാപനങ്ങളോ ഇല്ലാത്ത പഞ്ചായത്തിന് തനത് വരുമാനമെന്നത് പരിമിതമാണ്. ഈ ശുഷ്ക വരുമാനത്തിനൊപ്പം വേലിയേറ്റം സൃഷ്ടിക്കുന്ന ദുരിതങ്ങളും കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഭീഷണികളും മൺേറാതുരുത്തിന് വെല്ലുവിളിയാവുകയാണ്. ഈ പ്രത്യേക അവസ്ഥയിൽനിന്ന് കരകയറാനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് നിലവിലെ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്നത്. മൺേറാതുരുത്തിലെ ജലാശയങ്ങൾ പരമാവധി ഉപയോഗപ്പെടത്തുന്നതിനുള്ള വിവിധ പദ്ധതികളാണ് പഞ്ചായത്തി​െൻറ നേതൃത്വത്തിൽ തയാറായിവരുന്നത്. ഇത്തരം രക്ഷാപദ്ധതികൾ ആലോചിക്കുന്ന അവസരത്തിലാണ് ദേശീയ െഗയിംസി​െൻറ ഭാഗമായി സർക്കാർ വാങ്ങിയ കനോയിങ്-കയാക്കിങ് ബോട്ടുകൾ ആശ്രാമം ഹോക്കി സ്റ്റേഡിയത്തിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുന്നത് ഭരണസമിതിയുടെ ശ്രദ്ധയിൽപെട്ടത്. നാല് പേർക്കിരുന്ന് തുഴയാവുന്ന 38 ബോട്ടുകളാണ് നശിക്കുന്നത്. ദേശീയ െഗയിംസിന് ശേഷം ജില്ല സ്പോർട്സ് കൗൺസിൽ ആഷ്ടമുടിക്കായലിൽ നടത്തിയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് ഉപയോഗിച്ചശേഷം ഇത് ഉപേക്ഷിച്ച നിലയിലാണ്. പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകര​െൻറ നേതൃത്വത്തിൽ ഭരണസമിതി പുതിയ േപ്രാജക്ടുമായി മുഖ്യമന്ത്രിയെ കാണുകയും വാട്ടർ സ്പോർട്സ് സ​െൻറർ ആരംഭിക്കുന്നതിനുള്ള സഹായം അഭ്യർഥിക്കുകയും ചെയ്തു. ഓലോത്രക്കടവിലും മണക്കടവിലും സ​െൻററുകൾ തുടങ്ങുന്നതിന് അനുയോജ്യമായ ജലാശയങ്ങളാണുള്ളത്. പഞ്ചായത്ത് കൈമാറിയ േപ്രാജക്ടി​െൻറ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർ അനുകൂല റിപ്പോർട്ട് നൽകുന്നതോടെ പദ്ധതിക്ക് പച്ചക്കൊടിയാകും. കുറഞ്ഞത് 10 ബോട്ടുകൾ പഞ്ചായത്തിന് വിട്ടുനൽകണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിട്ടുള്ളത്. കനോയിങ്-കായാക്കിങ് പരിശീലനം മൺേറാതുരുത്തി​െൻറ വിനോദ സാധ്യതകൾക്കൊപ്പം, കായികമേഖലയുടെ വികസനത്തിനുകൂടി സാഹയകരമാകും. പഞ്ചായത്തിലെ സ്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ മികച്ച പരിശീലനം ലഭിക്കുന്നതോടെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിച്ച് ദേശീയ അന്തർദേശീയ തലത്തിൽ മൺേറാതുരുത്തിന് ഒരു പുതിയ കായികപ്പെരുമ സൃഷ്ടിക്കാനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.