അതിഥികളെ സ്വീകരിക്കാൻ ജില്ല ഒരുങ്ങി

കൊല്ലം: ബുധനാഴ്ച തുടങ്ങുന്ന സി.പി.െഎ പാർട്ടി കോൺഗ്രസിനെ വരവേൽക്കാൻ കൊല്ലം നഗരം അണിഞ്ഞൊരുങ്ങി. മുക്കിലും മൂലയിലും ചുവപ്പൻ കൊടിതോരണങ്ങൾ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കലാ സാംസ്കാരിക പ്രവർത്തനങ്ങളാണ് നടന്നത്. കയ്യൂരിൽനിന്ന് ബിനോയ് വിശ്വത്തി​െൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന പതാകയും ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.ആർ. ചന്ദ്രമോഹ​െൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന കൊടിമരവും വയലാറിൽനിന്ന് പി. പ്രസാദി​െൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന ദീപശിഖയും കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടന്ന പുതുച്ചേരിയിൽനിന്ന് പാർട്ടി ദേശീയ കൗൺസിൽ അംഗം വിശ്വനാഥ​െൻറ നേതൃത്വത്തിൽ കൊണ്ടുവരുന്ന രക്തപതാകയും ബുധനാഴ്ച വൈകീട്ട് സി.കെ. ചന്ദ്രപ്പൻ നഗറിൽ സംഗമിക്കും. തുടർന്ന് സി.കെ. ചന്ദ്രപ്പൻ നഗറിൽ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഡി പതാക ഉയർത്തും. അതോടെ പാർട്ടി കോൺഗ്രസിന് ഒൗപചാരിക തുടക്കമാകും. ഉച്ചക്ക് തന്നെ പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും. 29ന് വൈകീട്ട് മൂന്നിന് ഒരു ലക്ഷം ചുവപ്പ് വളൻറിയർമാർ അണിനിരക്കുന്ന മാർച്ച് നടക്കും. തുടർന്ന് സി.കെ. ചന്ദ്രപ്പൻ നഗറിൽ ചേരുന്ന പൊതുസമ്മേളനത്തോടെ 23ാം പാർട്ടി കോൺഗ്രസിന് തിരശ്ശീല വീഴും. ചുവപ്പുസേന റാലിയെ വരവേൽക്കാൻ ആശ്രാമം മൈതാനത്ത് പടുകൂറ്റൻ വേദി ഉയർന്നു കഴിഞ്ഞു. ഡൽഹിയിൽ മുഗൾ രാജവംശം നിർമിച്ച ചെേങ്കാട്ടയുടെ മാതൃകയിലാണ് സമാപനവേദി ഒരുക്കിയിട്ടുള്ളത്. ചുവപ്പുസേന റാലി സമാപിക്കുന്നത് ഇവിടെയാണ്. 300 പേർക്ക് ഇരിക്കാൻ കഴിയുന്നതാണ് വേദി. ജില്ല അതിർത്തിയായ ഒാച്ചിറ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങൾക്കൊപ്പം കൊല്ലം നഗരത്തിലും 30 അടിയിലേറെ ഉയരമുള്ള കൂറ്റൻ കമാനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി ചൊവ്വാഴ്ച നഗരത്തിൽ പുലികളിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.