രാജ്യത്ത്​ രണ്ടാം സ്വാത​ന്ത്ര്യസമരം അനിവാര്യം ^​പുതുച്ചേരി മുഖ്യമന്ത്രി

രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യം -പുതുച്ചേരി മുഖ്യമന്ത്രി കരുനാഗപ്പള്ളി: നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നയിക്കുന്ന ജനമോചന യാത്രക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണം മോദി സർക്കാർ വർഗീയവത്കരിക്കുമ്പോൾ കേരളത്തിൽ കമ്യൂണിസ്റ്റ് ഫാഷിസ്റ്റ് ഭരണമാണ് നടക്കുന്നത്. രാഷ്ട്രീയ എതിരാളികളെ കൊന്നെടുക്കുകയും നിരപരാധികളെയും കുട്ടികളെയും ക്രൂരമായി കൊലചെയ്യുകയുമാണ്. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പോടെ രാജ്യത്ത് മോദിയെയും സംഘ്പരിവാറിനെയും തൂത്തെറിഞ്ഞ് കോൺഗ്രസി​െൻറ ഭരണം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. കെ.സി. രാജൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.