ആർക്കും പ്രയോജനമില്ലാതെ നാടാകെ കുടിവെള്ള കിയോസ്​കുകൾ

ശാസ്താംകോട്ട: സംസ്ഥാന സർക്കാറി​െൻറ വരൾച്ചാ ദുരിതാശ്വാസ പദ്ധതിയിൽപ്പെടുത്തി കുന്നത്തൂർ താലൂക്കി​െൻറ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്തുകൾ സ്ഥാപിച്ച കുടിവെള്ള കിയോസ്കുകൾ കടുത്ത വേനലിലും ആർക്കും പ്രേയാജനപ്പെടുന്നില്ല. ആറുമാസം മുമ്പ് നിർമാണജോലി പൂർത്തിയായ ഇവയിൽ ഒരുതവണപോലും കുടിവെള്ളം നിറച്ചിട്ടില്ല. കുന്നത്തൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലായി 184 കുടിവെള്ള കിയോസ്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാറി​െൻറ 2016-17 വർഷത്തെ പദ്ധതിയുടെ ഭാഗമായാണ് ഇവ സ്ഥാപിക്കാൻ പഞ്ചായത്തുകളിൽ പണമെത്തിയത്. 5000, 10,000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ നാലടി ഉയരത്തിൽ സ്ഥാപിച്ച് അതിൽ ഒന്നിലധികം ടാപ്പുകൾ ബന്ധിച്ചാണ് കിയോസ്ക് നിർമിച്ചിരിക്കുന്നത്. ടാങ്കറുകളിൽ എത്തിക്കുന്ന വെള്ളം ഇവയിൽ നിറച്ച് നാട്ടുകാർക്ക് യഥേഷ്ടം എടുക്കാൻ സൗകര്യമൊരുക്കുന്നതാണ് കിയോസ്കുകൾ. എന്നാൽ, കോടിക്കണക്കിന് രൂപയുടെ പൊതുധനം വിനിയോഗിച്ചതല്ലാതെ ഇന്നുവരെ നാട്ടുകാർക്ക് ഇവ പ്രയോജനപ്പെട്ടിട്ടില്ല. പല പഞ്ചായത്തുകളും വരൾച്ചാ വറുതി നേരിടുന്ന ഉയർന്ന പ്രദേശങ്ങളെ ഒഴിവാക്കി രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി ജലക്ഷാമം ഇല്ലാത്ത സ്ഥലത്ത് കിയോസ്കുകൾ സ്ഥാപിച്ചതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. വേനൽ കടുത്തിരിക്കെ ഇൗ കിയോസ്കുകളിൽ വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇൗടില്ലാതെ വായ്പ: വ്യാജ പ്രചാരണമെന്ന് കൊല്ലം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷ​െൻറ ആഭിമുഖ്യത്തിൽ സ്ത്രീകളായ സ്വയം സംരംഭകർക്ക് ഇൗടില്ലാതെ ഒരുലക്ഷം രൂപ വായ്പ അനുവദിക്കുന്നു എന്നത് വ്യാജ പ്രചാരണമാണെന്ന് കോർപറേഷൻ മാനേജിങ് ഡയറക്ടർ അറിയിച്ചു. കോർപറേഷ​െൻറ നിർദിഷ്ട പദ്ധതിയായ മൈക്രോഫിനാൻസിനെ ചിലർ ബോധപൂർവം തെറ്റായി പരിചയപ്പെടുത്തുകയാണ് എന്നാണ് സംശയിക്കുന്നത്. കോർപറേഷനോ ഡയറക്ടർ ബോർഡോ ഇതിന് ഉത്തരവാദികളല്ല. മൈക്രോ ഫിനാൻസ് പ്രാവർത്തികമാകുന്ന മുറക്ക് ഇത് സംബന്ധിച്ച് പരസ്യം കോർപറേഷ​െൻറ ഒൗദ്യോഗിക വെബ്സൈറ്റിലും പത്രങ്ങളിലും ഉണ്ടായിരിക്കുമെന്നും മാനേജിങ് ഡയറക്ടർ വി.കെ. കബീർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.