കൊല്ലം: സർക്കാർ നടപ്പാക്കിവരുന്ന ശുഭയാത്രാ ഗതാഗത ബോധവത്കരണ പരിപാടിയുടെ ഭാഗമായി റോഡ് സുരക്ഷാ വാരാചരണം തുടങ്ങി. സിറ്റി പൊലീസ് ഗതാഗത ബോധവത്കരണത്തിന് വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. സിറ്റിയിലെ വിവിധ സ്റ്റേഷനുകളെ കേന്ദ്രീകരിച്ച് കുട്ടികളെയും പൊതുജനങ്ങളെയും പങ്കാളികളാക്കി ബോധവത്കരണ റാലിയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ശുഭയാത്രാ ഗതാഗത ബോധവത്കരണത്തിെൻറ ഭാഗമായി ഓട്ടോ, ടാക്സി, ൈപ്രവറ്റ് ബസ് ൈഡ്രവേഴ്സ് എന്നിവരെ പങ്കെടുപ്പിച്ച് ക്ലാസ് നടത്തി. സിറ്റിതല ഉദ്ഘാടനം സിറ്റി പൊലീസ് കമീഷണർ ഡോ. ശ്രീനിവാസ് നിർവഹിച്ചു. തുടർന്ന് 'ഗതാഗത നിയമത്തിെൻറ ശാസ്ത്രീയത' വിഷയത്തെ അധികരിച്ച് സിറ്റി ൈക്രംബ്രാഞ്ച് അസി. സബ് ഇൻസ്പെക്ടർ എച്ച്. ഷാനവാസ് ക്ലാസെടുത്തു. വാരാചരണത്തിെൻറ ഭാഗമായി ബുധനാഴ്ച വാഹന പരിശോധനയിലെ പരാതികളും പെരുമാറ്റ ദൂഷ്യങ്ങളും പൂർണമായും ഒഴിവാക്കി സുതാര്യമായതും പൊതുജന സൗഹാർദപരവുമായ വാഹന പരിശോധന ദിവസം ആചരിക്കും. സ്കൂളുകളിലും കോളജുകളിലും വാഹന വേഗതയെ സംബന്ധിച്ച് ബോധവത്കരണം സംഘടിപ്പിക്കും. റോഡ് മുറിച്ചുകടക്കുന്നതിനുവേണ്ട നിർദേശങ്ങൾ ൈഡ്രവേഴ്സിന് നൽകുക, നടപ്പാതയിൽ അനധികൃത പാർക്കിങ് ഒഴിവാക്കുക, ഈ വഴിയിലൂടെ കാൽനടക്കാർക്ക് സുഗമമായ സഞ്ചാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനവും പരിശോധനയും നടത്തും. 27ന് നോ ഓവർ സ്പീഡ് ഡേ അമിതവേഗം ഒഴിവാക്കുന്നതിലേക്ക് ഈ ദിവസങ്ങളിൽ ഇരുചക്ര വാഹനങ്ങൾ പരിശോധിക്കുന്നതിനൊപ്പം ടിപ്പർ ലോറികൾ, ട്രക്കുകൾ, ടാങ്കർ ലോറികൾ, ൈപ്രവറ്റ് ബസ് എന്നിവയിലെ സ്പീഡ് ഗവേണർ പരിശോധനയും ഈ ദിവസം നടത്തും. 28ന് സീറോ ഡ്രങ്കൺ ൈഡ്രവിങ് ഡേ മദ്യപിച്ച് വാഹനം ഓടിക്കുന്നതിെൻറ തോത് കുറക്കുന്നതിനായി ഈ ദിവസം ശക്തമായ നടപടിയും ബോധവത്കരണ ക്ലാസും മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കെതിരെ നടപടിയും എടുക്കും. 29ന് ഹെൽമറ്റ് ആൻഡ് സീറ്റ് ബെൽറ്റ് ഡേ ഹെൽമെറ്റ് ആൻഡ് സീറ്റ് ബെൽറ്റ് എന്നിവ ധരിക്കുന്നതിെൻറ ആവശ്യകതയിൽ ഉൗന്നിയുള്ള പരിശോധനാദിനമായി ആചരിക്കും. 30ന് ഡിജിറ്റൽ എൻഫോഴ്സ്മെൻറ് ഡേ ഗതാഗതനിയമത്തിെൻറ പാഠങ്ങൾ ഉൾക്കൊള്ളുന്ന പ്രവർത്തനം സിറ്റിയുടെ വിവിധ കേന്ദ്രങ്ങളിൽ ഈ ദിവസം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.