ബി.ജെ.പിയെ സഹായിക്കാൻ കലാപങ്ങൾക്ക്​ ഗൂഢാലോചന നടക്കുന്നു ^എം.എം. ഹസൻ

ബി.ജെ.പിയെ സഹായിക്കാൻ കലാപങ്ങൾക്ക് ഗൂഢാലോചന നടക്കുന്നു -എം.എം. ഹസൻ കൊട്ടാരക്കര: ജനങ്ങളെ ജാതിയുടെയും മതത്തി​െൻറയും പേരില്‍ ഭിന്നിപ്പിച്ച് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിക്കുന്നവിധം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനകള്‍ രാജ്യത്ത് നടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ജനമോചനയാത്രക്ക് കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസം രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ഭയാനകമായ കാഴ്ചയാണ് രാജ്യത്തെവിടെയും കാണുന്നത്. കശ്മീരില്‍ ബാലികയെ വര്‍ഗീയ വാദികള്‍ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ഇന്ധനവില വർധനയിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ അധ്യക്ഷത വഹിച്ചു. തെന്നല ബാലകൃഷ്ണപിള്ള, ഭാരതിപുരം ശശി, തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍, എ. ഷാനവാസ്‌ ഖാന്‍, ജമീല ഇബ്രാഹീം, ഡോ. പ്രതാപവര്‍മ തമ്പാന്‍, എഴുകോൺ നാരായണൻ, രാജ്മോഹന്‍, ഉണ്ണിത്താന്‍, കെ.സി. രാജന്‍, സവിന്‍ സത്യന്‍, ഇ. മേരി ദാസന്‍, ജി. രതികുമാര്‍, എം.എം. നസീര്‍, വിപിനചന്ദ്രന്‍, പി. ജെര്‍മിയാസ്, അലക്സ് മാത്യു, സി.ആര്‍. നജീബ്, റെജിമോന്‍ വര്‍ഗീസ്, പി. ഹരികുമാര്‍, നടുകുന്നില്‍ വിജയന്‍, സൂരജ് രവി, കെ. മധുലാല്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.