വിദേശവനിതയുടെ തിരോധാനം: ന്യായീകരണവുമായി പൊലീസ്​

തിരുവനന്തപുരം: വിദേശവനിത ലിഗ സ്േക്രാമാ​െൻറ തിരോധാനം സംബന്ധിച്ച പരാതിയിൽ സാധ്യമായ നടപടികളെല്ലാം സ്വീകരിച്ചെന്ന ന്യായീകരണവുമായി പൊലീസ്. പൊലീസ് ആസ്ഥാനത്തുനിന്ന് ഇറക്കിയ വാർത്താക്കുറിപ്പിലാണ് ലിഗയുടെ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും ഉന്നയിച്ച ആരോപണങ്ങൾ അപ്പാടെ തള്ളുന്നത്. വിഷാദ രോഗത്തിന് ചികിത്സയിലിരുന്ന ലിഗയെ മാർച്ച് 14ന് രാവിലെ 7.30നാണ് പോത്തൻകോട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് കാണാതാകുന്നത്. 8.30ന് അവർ കോവളത്ത് േഗ്രാ ബീച്ചിൽ ഓട്ടോയിൽ എത്തിയതായി അറിയാൻ കഴിഞ്ഞു. പരാതി അന്ന് വൈകീട്ട് കോവളം, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിൽ നൽകിയതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് ആവശ്യമായ വയർലെസ് സന്ദേശവും ൈക്രം കാർഡും അയക്കുകയും പരിശോധന ആരംഭിക്കുകയും ചെയ്തെന്നാണ് പൊലീസി​െൻറ ഭാഷ്യം. രണ്ട് എസ്.ഐമാർ ഉൾപ്പെട്ട സംഘം കോവളം ബീച്ചിലും ഹോട്ടലുകളിലും അന്വേഷണം നടത്തി. വർക്കലയിലെ റസ്റ്റാറൻറുകളിലും ഹോട്ടലുകളിലും അമൃതപുരിയിലും അന്വേഷണം നടത്തുകയും ചെയ്തു. തുടർന്ന് സ്പെഷൽ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം തുടർന്നു. മാർച്ച് 19ന് കമീഷണർ മുതിർന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വിപുലമായ അന്വേഷണ സംഘത്തെ കൂടി നിയോഗിച്ചു. സമൂഹ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച പ്രചാരണം നൽകിയിരുന്നു. അന്വേഷണം തുടരവെ ലിഗയുടെ കുടുംബാംഗങ്ങൾ സംസ്ഥാന പൊലീസ് മേധാവിയെ കാണുകയും അദ്ദേഹത്തി​െൻറ നിർദേശപ്രകാരം അന്വേഷണം കൂടുതൽ വിപുലപ്പെടുത്തുകയും ചെയ്തു. മാർച്ച് 23ന് ഐ.ജി മനോജ് എബ്രഹാമി​െൻറ അന്വേഷണ മേൽനോട്ടത്തിൽ തിരുവനന്തപുരം ഡി.സി.പി ജയദേവി​െൻറ നേതൃത്വത്തിൽ ആറ്റിങ്ങൽ ഡിവൈ. എസ്.പി അനിൽകുമാർ അന്വേഷണ ഉദ്യോഗസ്ഥനായി മൂന്ന് ഡിവൈ.എസ്.പി മാർ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പത്തംഗ സംഘം രൂപവത്കരിച്ചെന്നും പൊലീസ് അവകാശപ്പെടുന്നു. തിരോധാനം നടന്നതുമുതൽ ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതുവരെ കോവളത്തെ 245 ഹോട്ടലുകൾ പരിശോധിക്കുകയും 375 പേരെ നേരിൽ കണ്ട് ചോദിക്കുകയും 40 സി.സി ടി.വി ക്ലിപ്പിങ്ങുകളും 20 കാൾ ഡീറ്റെയിൽസ് റെക്കോഡുകളും പരിശോധിച്ചു. ഹേബിയസ് കോർപസ് ഹരജി വന്നപ്പോൾ ഹൈകോടതിയിലും ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ലിഗയുടെ കുടുംബാംഗങ്ങളോട് സഹാനുഭൂതിയോടെയാണ് പൊലീസ് ഇടപെട്ടിട്ടുള്ളത്. വിക്ടിം ലെയ്സൺ ഓഫിസറായി കുടുംബത്തെ സഹായിക്കുന്നതിന് ഡി.ജി.പിയുടെ ടീമിലെ ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിരുന്നു. മൃതദേഹം ലഭിച്ചതിനു ശേഷവും മരണകാരണം കണ്ടെത്തുന്നതിൽ ശാസ്ത്രീയമായ അന്വേഷണം നടത്തിവരുകയാണെന്നും പൊലീസ് വിശദീകരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.