വിദേശവനിതയുടെ ബന്ധുക്കൾ തന്നെ കാണാൻ ശ്രമിച്ചിരുന്നില്ലെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞത്ത് ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിദേശവനിത ലിഗയുടെ ബന്ധുക്കള്‍ തന്നെ കാണാന്‍ ശ്രമിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗയെ കാണാതായതിനെക്കുറിച്ച് സാംസാരിക്കാൻ സഹോദരി ത​െൻറ ഓഫിസില്‍ വന്നിരുന്നു. അന്ന് താന്‍ സ്ഥലത്തുണ്ടായിരുന്നില്ല. അതുമായി ബന്ധപ്പെട്ട് എന്തെല്ലാം നടപടി എടുക്കണമോ അെതല്ലാം ഒാഫിസിൽനിന്ന് സ്വീകരിച്ചിരുന്നു. ഡി.ജി.പിയുമായി ബന്ധപ്പെട്ട് അവര്‍ക്ക് സുരക്ഷിതമായി പൊലീസ് ക്ലബില്‍ താമസസൗകര്യം ഒരുക്കി. തന്നെ കാണാന്‍ അവര്‍ സെക്രട്ടേറിയറ്റിെലയോ നിയമസഭയിെലയോ ഓഫിസുമായി ബന്ധപ്പെട്ടിട്ടില്ല. കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതിന് തടസ്സം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലെ ചോദ്യത്തോട് പ്രതികരിച്ചു. ഇൗ വിഷയത്തിൽ കുറച്ചിരിക്കെട്ട എന്ന് കരുതി പ്രചരിപ്പിക്കുകയാണ് ചിലർ. ബോധപൂർവം പ്രചരിച്ചപ്പോൾ ഹരം തോന്നി ചില മാധ്യമങ്ങളും ഏറ്റെടുത്തു. ഒരു വസ്തുതയും അതിലില്ല. വിദേശവനിത ഇവിടെെവച്ച് മരണപ്പെട്ടത് നിര്‍ഭാഗ്യകരമായ സംഭവമാണ്. മരണം അറിയുന്നതിന് മുമ്പുതന്നെ അവർ എവിടെയാെണന്ന് കണ്ടെത്താൻ ശ്രമം നടന്നിരുന്നു. കർക്കശമായാണ് ഇക്കാര്യം സർക്കാർ കൈകാര്യം ചെയ്യുന്നത്. ടൂറിസ്റ്റുകൾക്ക് ആവശ്യമായ എല്ലാ സംരക്ഷണനടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.