കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സമൃദ്ധി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ തെങ്ങിൻ തൈ നട്ട് തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുലോചന ഉദ്ഘാടനം നിർവഹിച്ചു. പരിപാടികളുടെ ഭാഗമായി മയ്യനാട് പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ തെങ്ങിൻ തൈകളുടെ വിതരണവും നടീലും നടത്തി. സമൃദ്ധി കൺവീനർ കൃഷ്ണൻകുട്ടി, പ്രോഗ്രാം കോ-ഓഡിനേറ്റർ ബിജു, രമണൻ, രതീഷ്, ഷീലാ ബിജു, അൻസാരി എന്നിവർ നേതൃത്വം നൽകി. ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു കൊട്ടിയം: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തെ തുടർന്ന് ഇരുയാത്രക്കാരും തമ്മിലുണ്ടായ തർക്കം ഗതാഗത തടസ്സത്തിന് ഇടയാക്കി. കോതമംഗലം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറും കൊട്ടിയം സ്വദേശിയുമായ പ്രേംനാഥ് ഓടിച്ച കാറും ബൈക്ക് യാത്രക്കാരുമാണ് അപകടത്തിൽ പെട്ടത്. ചൊവ്വാഴ്ച രാത്രി ഏഴിന് ദേശീയ പാതയിൽ പറക്കുളം പെട്രോൾ പമ്പിന് സമീപമാണ് അപകടം. കൊട്ടിയം ഭാഗത്തുനിന്ന് വന്ന കാർ ഇന്ധനം നിറക്കാനായി പെട്രോൾ പമ്പിലേക്ക് തിരിക്കവെ എതിർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ബൈക്ക് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികർ കാറിന് മുകളിലേക്ക് തെറിച്ച് വീണു. കാറിെൻറ മുൻഭാഗത്തെ ഗ്ലാസ് തകർന്നു. പിന്നീടാണ് ഇരുകൂട്ടരും അപകടത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായത്. പൊലീസ് എത്തിയപ്പോഴേക്കും ബൈക്ക് യാത്രികർ ബൈക്ക് ഉപേക്ഷിച്ചു കടന്നു. ഇരുവാഹനങ്ങളും കൊട്ടിയം സ്റ്റേഷനിലേക്ക് മാറ്റി. പാസിങ് ഒൗട്ട് പരേഡ് ചാത്തന്നൂർ: സി.പി.ഐ പാർട്ടി കോൺഗ്രസിെൻറ മുന്നോടിയായി ചിറക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖലകളിൽനിന്നായി പരിശീലനം പൂർത്തിയാക്കിയ റെഡ് വളൻറിയർമാരുടെ പാസിങ് ഒൗട്ട് പരേഡ് നടന്നു. നെടുങ്ങോലം എം.എൽ.എ ജങ്ഷൻനിന്ന് ആരംഭിച്ച പരേഡ് രാമറാമു മെമ്മോറിയൽ താലൂക്കാശുപത്രിക്ക് മുന്നിൽ സമാപിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ. രാജേന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, എൻ. സദാനന്ദൻപിള്ള, മോഹനൻപിള്ള എന്നിവർ പങ്കെടുത്തു. പി.എസ്. പ്രദീപ്, ആർ. ജയിൻകുമാർ, എൻ. രവീന്ദ്രൻ, മായാസുരേഷ്, ടി.ആർ. ദീപു, സുരേഷ്ബാബു, നകുലൻ, വി. ശ്രീരേഖൻ, കെ. രാജു, ശകുന്തള, ഷാജിദാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.