അനധികൃത ഖനനങ്ങൾ റവന്യൂ സ്​ക്വാഡ് കണ്ടെത്തി

വെളിയം: അനധികൃത ഖനനം തടയാൻ താലൂക്കി​െൻറ വിവിധ ഭാഗങ്ങളിൽ റവന്യൂ സ്ക്വാഡുകൾ പരിശോധന നടത്തി. വിവിധയിടങ്ങളിൽ അനധികൃത മണ്ണെടുപ്പ്, പാറപൊട്ടിക്കൽ, നിലംനികത്തൽ എന്നിവ സംഘം കണ്ടെത്തി. ജാക്ക്ഹാമറുകളും മണ്ണുമാന്തികളും ലോറികളും പിടിച്ചെടുത്തു. വെളിനല്ലൂർ റോഡുവിള പേരൂർപൊയ്ക പള്ളിക്ക് സമീപം അനധികൃത പാറഖനനം പിടികൂടി. ഇവിടെ പ്രവർത്തിച്ചിരുന്ന ജാക്ക്ഹാമർ പിടിച്ചെടുത്തു. വെളിനല്ലൂർ വില്ലേജ് ഓഫിസർ ആർ. സജുവി​െൻറ നേതൃത്വത്തിലായിരുന്നു പരിശോധന. വാളകം തേവന്നൂരിലും അനധികൃത ഖനനത്തിനുപയോഗിച്ച ജാക്ക്ഹാമർ പിടിച്ചെടുത്തു. വില്ലേജ് ഓഫിസർ അജേഷി​െൻറ നേതൃത്വത്തിൽ പിടിച്ചെടുത്ത ജാക്ക്ഹാമർ വാളകം പൊലീസ് ഔട്ട് പോസ്റ്റിൽ ഏൽപിച്ചു. ഇളമാട് ഇലവുംമൂട് ജങ്ഷന് സമീപം അനധികൃതമായി മണ്ണെടുപ്പ് നടത്തിയിരുന്ന ജാക്ഹാമറും പിടിച്ചെടുത്തു. . വില്ലേജ് ഓഫിസർ ആർ. ജലജയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവിടെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും സ്ഥലം ഉടമകൾക്കെതിരെ കർശന നടപടികളെടുക്കുമെന്ന് തഹസിൽദാർ പറഞ്ഞു. സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി: സ്മാർട്ട് കാർഡ് പുതുക്കലും ഫോട്ടോയെടുപ്പും കുളത്തൂപ്പുഴ: ഗ്രാമപഞ്ചായത്തിൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുന്നതിനായി അക്ഷയ കേന്ദ്രങ്ങളിൽ പേര് രജിസ്റ്റർ ചെയ്തവർക്കുള്ള ഫോട്ടോയെടുപ്പിനും സ്മാർട്ട് കാർഡ് പുതുക്കലിനുമായി ഗ്രാമപഞ്ചായത്തി​െൻറ നേതൃത്വത്തിൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വാർഡുകൾ തിരിച്ചാണ് ക്യാമ്പുകൾ ഒരുക്കിയിട്ടുള്ളത്. ദിവസം, സ്ഥലം, വാർഡുകൾ എന്നിവ ക്രമത്തിൽ. വ്യാഴാഴ്ച: ചന്ദനക്കാവ് എ.പി.എൻ.എം.സി.എം.എസ് യു.പി സ്കൂൾ: ഒന്ന്, രണ്ട്, 12, 16, 17. വെള്ളിയാഴ്ച: ചന്ദനക്കാവ് എ.പി.എൻ.എം.സി.എം.എസ് യു.പി സ്കൂൾ, 18, 19, 20. ശനിയാഴ്ച: എട്ട്, 10, 11; ഞായറാഴ്ച: ടൗൺ യു.പി സ്കൂൾ, കുളത്തൂപ്പുഴ: ഒന്ന്, മൂന്ന്, നാല്; തിങ്കളാഴ്ച ടൗൺ യു.പി സ്കൂൾ, കുളത്തൂപ്പുഴ: 6, 7, 9; മേയ് ഒന്നിന്: ടൗൺ യു.പി സ്കൂൾ, കുളത്തൂപ്പുഴ: 13, 14, 15, വാർഡ് 5. ഇനിയും സ്മാർട്ട് കാർഡുകൾ പുതുക്കിയിട്ടില്ലാത്തവർ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സാബു എബ്രഹാം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.