ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും തകർക്കപ്പെട്ടു -^കാനം രാജേന്ദ്രൻ

ഇന്ത്യൻ ജുഡീഷ്യറിയും ജനാധിപത്യവും തകർക്കപ്പെട്ടു --കാനം രാജേന്ദ്രൻ കൊട്ടിയം: ഇന്ത്യൻ ജുഡീഷ്യറിയിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായതായി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ പാർട്ടി കോൺഗ്രസി​െൻറ ഭാഗമായി തൃക്കോവിൽവട്ടം പഞ്ചായത്തിലെ റെഡ് വളൻറിയർമാരുടെ പാസിങ് ഔട്ട് പരേഡ് ഡീസൻറ് ജങ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചരിത്രത്തിൽ ആദ്യമായി സുപ്രീംകോടതിയിലെ ജഡ്ജിമാർ തന്നെ രണ്ട് വിഭാഗമായി മാറി. കേസുകൾ കൈകാര്യം ചെയ്യുന്ന രീതിയെ സംബന്ധിച്ച് വിമർശനങ്ങൾ ഉയർന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ഇംപീച്ച്മ​െൻറിന് നോട്ടീസ് നൽകുന്ന സ്ഥിതി ഉണ്ടായി. നരേന്ദ്ര മോദി സർക്കാറിനെതിരെ പാർലമ​െൻറിൽ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കാതെ 21 ദിവസം രാജ്യത്തെ ജനാധിപത്യത്തെ നരേന്ദ്ര മോദി കശാപ്പ് ചെയ്തു. യോഗത്തിൽ എം. സജീവ് അധ്യക്ഷത വഹിച്ചു. ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു കണ്ണനല്ലൂർ: നെടുമ്പന ഗ്രാമപഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ വ്യാപകമായി നശിപ്പിക്കപ്പെട്ടു. പഞ്ചായത്ത് ജങ്ഷൻ, കുളപ്പാടം മുളക്കുഴിഭാഗം, മുട്ടക്കാവ് പള്ളി, ഇരുനില ജങ്ഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചാത്തന്നൂർ എ.സി.പിക്ക് പരാതി നൽകിയിരുന്നു. ഇതിെന തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷിച്ചതിന് ശേഷവും ബോർഡുകൾ നശിപ്പിക്കപ്പെട്ടിരുന്നു. പ്രദേശത്ത് നിലനിലനിൽക്കുന്ന സമാധാനാന്തരീക്ഷം തകർക്കുന്നതിനും രാഷ്ട്രീയ സംഘട്ടനമുണ്ടാക്കുന്നതിനുമായി ഒരു വിഭാഗം നടത്തുന്ന പ്രവർത്തനത്തിനെ തിരെ കോൺഗ്രസ് നെടുമ്പന മണ്ഡലം കമ്മിറ്റി പ്രതിഷേധിക്കുകയും കുറ്റവാളികളെ കണ്ടെത്തണമെന്നാവശ്യപ്പെടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം സജിവ് കുളപ്പാടം, ഡി.സി.സി അംഗം ആസാദ്, ഫൈസൽ കുളപ്പാടം എന്നിവർ നേതൃത്വം നൽകി. ബോർഡുകൾ നശിപ്പിച്ചവരെ പിടികൂടാൻ പൊലീസ് തയാറായില്ലെങ്കിൽ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നാസിമുദ്ദീൻ ലബ്ബ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.