ജനമോചനയാത്ര 25ന് ഗാന്ധിപാര്‍ക്കില്‍ സമാപിക്കും

തിരുവനന്തപുരം: അക്രമരാഷ്ട്രീയത്തിനും വര്‍ഗീയ ഫാഷിസത്തിനുമെതിരേ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചനയാത്ര ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് സമാപിക്കും. ഏപ്രിൽ ഏഴിന് കാസർകോട് നിന്നാണ് യാത്ര ആരംഭിച്ചത്. 25ന് രാവിലെ 10ന് ആറ്റിങ്ങല്‍നിന്ന് ജില്ലയിലെ പര്യടനത്തിന് തുടക്കംകുറിക്കും. സമാപനസമ്മേളനം മുന്‍ ധനമന്ത്രി പി. ചിദംബരം ഉദ്ഘാടനം ചെയ്യും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ കെ.പി.സി.സി പ്രസിഡൻറുമാരായ തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരന്‍, കെ. മുരളീധരന്‍ എം.എല്‍.എ, ശശിതരൂര്‍ എം.പി, വി.എസ്. ശിവകുമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, മുന്‍മന്ത്രിമാര്‍, സി.സി.സി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.