ഫാമിലി കൗൺസലിങ്​ നടത്തി

കരുകോൺ: ജമാഅത്തെ ഇസ്ലാമിയുടെ 'കാലം സാക്ഷി മനുഷ്യൻ നഷ്ടത്തിലാണ് ഹൃദയങ്ങളിലേക്കൊരു യാത്ര' കാമ്പയി​െൻറ ഭാഗമായി കണ്ണങ്കോട് ഇസ്ലാമിക് സ​െൻററിൽ . ജമാഅത്തെ ഇസ്ലാമി കണ്ണങ്കോട് ഹൽഖയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രമുഖ കൗൺസലർ സുലൈഖ അബ്ദുൽ അസീസ് നയിച്ചു. പരസ്പരം മനസ്സിലാക്കാനും അതനുസരിച്ച് ജീവിതം നയിക്കാനും എല്ലാവരും തയാറായാൽ കുടുംബ ജീവിതം ആസ്വദിക്കാൻ കഴിയുമെന്ന് അവർ കുട്ടിച്ചേർത്തു. ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ല െസക്രട്ടറി അസീമ ബീഗം അധ്യക്ഷത വഹിച്ചു. അസ്ഹർ, അസ്ലം സലാഹുദീൻ, ഷറഫുദീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.