അഞ്ചൽ: ഏരൂർ പഞ്ചായത്തിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് മൂന്ന് കോടി രൂപ ഉപയോഗിച്ച് നവീകരിച്ച അയിലറ കലുങ്ക് ജങ്ഷൻ -ഭാരതീപുരം റോഡിെൻറ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ശനിയാഴ്ച വൈകീട്ട് ആറിന് കലുങ്ക് ജങ്ഷനിൽ ഉദ്ഘാടനം നിർവഹിച്ച ശേഷം രണ്ട് കി. മീറ്ററോളം ദൂരം നവീകരിച്ച പാതയിലൂടെ കാൽനടയായി സഞ്ചരിച്ച് റോഡിെൻറ നിർമാണപുരോഗതിയും മന്ത്രി വിലയിരുത്തി. തുമ്പോട് ജങ്ഷനിൽ നടന്ന പൊതുസമ്മേളനത്തിൽ ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഓമന മുരളി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ആർ. ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം കെ.സി. ബിനു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്. സന്തോഷ്, വാർഡ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൊച്ചുമ്മച്ചൻ, ഷാലു അനിൽകുമാർ, ഹരിത അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡൻറ് സരസ്വതിയമ്മ, സി.പി.ഐ ലോക്കൽ സെക്രട്ടറി തുമ്പോട് ഭാസി എന്നിവർ സംസാരിച്ചു. പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിലേക്ക് മാറ്റും പുനലൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണം കണക്കിലെടുത്ത് ഡിപ്പോയുടെ പ്രവർത്തനം തിങ്കളാഴ്ച മുതൽ ചെമ്മന്തൂർ പ്രൈവറ്റ് സ്റ്റാൻഡിലേക്ക് മാറ്റും. പത്തനാപുരം, തെന്മല, അഞ്ചൽ ഭാഗത്തുനിന്നുള്ള എല്ലാ ഒാർഡിനറി ബസുകളും സ്റ്റാൻഡിൽ കയറാതെ ചെമ്മന്തൂർ സ്റ്റാൻഡിൽ എത്തണം. എന്നാൽ, ഇൗ വഴിയുള്ള ഫാസ്റ്റ് സർവിസുകൾ ഡിപ്പോയുടെ മുന്നിൽ നിർത്തി സർവിസ് നടത്തണം. കൊല്ലം ഭാഗത്തുനിന്നുള്ള ഫാസ്റ്റ് ഉൾപ്പെടെ എല്ലാബസുകളും ചെമ്മന്തൂർ സ്റ്റാൻഡുവരെ സർവിസ് നടത്തേണ്ടതാണെന്നും എ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.